KeralaNews

വീഡിയോ കോളിലൂടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; ഇരട്ട സഹോദരന്മാര്‍ അറസ്റ്റിൽ

മലപ്പുറം: യുവതിയോട് സ്നേഹം നടിച്ച് സ്വകാര്യ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഇരട്ട സഹോദരന്മാർ അറസ്റ്റിൽ. കാളികാവ് അഞ്ചചവിടി സ്വദേശികളായ ഹുസൈനും (21) ഹസൈനാരുമാണ് (21) അറസ്റ്റിലായത്. എടക്കര പോലീസാണ് ഇരുവരെയും പിടികൂടിയത്. പരാതിക്കാരിയുടെ കാമുകനായി മാസങ്ങളായി ഇരുവരും അഭിനയിക്കുകയായിരുന്നു.

ഈ വർഷം മാർച്ച് മാസത്തിൽ വീഡിയോ കോളിലൂടെ സ്വകാര്യ ദൃശ്യങ്ങൾ പെൺകുട്ടി അറിയാതെ റെക്കോർഡ് ചെയ്തു. തുടർന്ന് പ്രതികളെ വിവാഹം കഴിച്ചില്ലെങ്കിൽ വീട്ടുകാർക്കും സുഹൃത്താൾക്കും വീഡിയോ അയച്ചുകൊടുക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് ബന്ധത്തിൽ നിന്ന് പെൺകുട്ടി പിന്മാറുകയും ഇതിൽ പ്രകോപിതരായ പ്രതികൾ പരാതിക്കാരിയുടെ നഗ്ന വീഡിയോ ഓഗസ്റ്റ് മാസം സാംഹൂമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *