653 ആരോഗ്യകേന്ദ്രങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കിയെന്ന് മന്ത്രി വീണ ജോര്‍ജ്

428 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം എത്തിയത് എല്‍ഡി എഫ് സര്‍ക്കാരിൻ്റെ കാലത്ത്‌

തിരുവനന്തപുരം: ആരോഗ്യ രംഗത്ത് വീണ്ടും വലിയ ഒരു മുന്നേറ്റവുമായി കേരള ആരോഗ്യ വകുപ്പ്. സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കാന്‍ സാധിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. എല്‍ഡി എഫ് സര്‍ക്കാരിന്‍രെ കാലത്താണ് 428 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം എത്തിയത്.

മെഡിക്കല്‍ കോളേജുകളിലെ 17 സ്ഥാപനങ്ങള്‍, 22 ജില്ല- ജനറല്‍ ആശുപത്രികള്‍, 26 താലൂക്ക് ആശുപത്രികള്‍, 36 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 487 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 50 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 10 സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, 2 പബ്ലിക് ഹെല്‍ത്ത് ലാബുകള്‍, 3 മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പിലാക്കിയത്. ഇതുവരെ 1.93 കോടിയിലധികം ജനങ്ങള്‍ ഇ ഹെല്‍ത്തിലൂടെ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്‌ട്രേഷന്‍ എടുത്തു.

താത്ക്കാലിക രജിസ്ട്രേഷനിലൂടെ 5.24 കോടിയിലധികമാണ് ചികിത്സ തേടിയത്. ആശുപത്രിയില്‍ ക്യൂ നില്‍ക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാന്‍ രോഗികള്‍ക്ക് ഇതിലൂടെ സാധിക്കുന്നുവെന്നാണ് ഏറ്റവും വലിയ നേട്ടം. ആ നേട്ടം ഈ സര്‍ക്കാരിന്‍രെ കാലത്ത് നടപ്പിലാക്കാന്‍ സാധിച്ചുവെന്നതില്‍ സന്തോഷമുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments