ഒരു വര്‍ഷത്തിനിടെയാണ് രണ്തോബര് കടുവാ സങ്കേതത്തില്‍ നിന്ന് 25 കടുവകള്‍ കാണാതായത്.
ജയ്പൂര്‍: ജയ്പൂരിലെ നാഷണല്‍ പാര്‍ക്കില്‍ നിന്ന് 25 കടുവകളെ കാണാതായി. രണ്‍തംബോര്‍ നാഷണല്‍ പാര്‍ക്കിലാണ് സംഭവും. ഏകദേശം 75 കടുവകളോളമാണ് ഇവിടെ ഉള്ളത്. ഇതില്‍ നിന്ന് 25 എണ്ണമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാണാതായതാ യതെന്ന് രാജസ്ഥാനിലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പവന് കുമാര്‍ ഉപാധ്യായ പാര്‍ക്ക് അധികൃതരെ അറിയിച്ചു. രാജ്യത്താദ്യമായിട്ടാണ് ഇത്രയും കടുവകള്‍ ഒരു വര്‍ഷത്തിനിടെ കാണാതാകുന്നത്.
2019 ജനുവരി മുതല്‍ 2022 ജനുവരി വരെ രണ്‍തംബോറില്‍ നിന്ന് കാണാതായ കടുവകളുടെ എണ്ണം 13 ആയിരുന്നു. ഈ വര്‍ഷം മെയ് 17 നും സെപ്റ്റംബര്‍ 30 നും ഇടയില്‍ ഇതുവരെ കാണാതായത് 14 കടുവകളെയാണ്. ഈ കടുവകളെ കണ്ടെത്താനാണ് അധികൃതര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനായി വന്യജീവി വകുപ്പ് മൂന്നംഗ സമിതിക്ക് രൂപം നല്‍കുകയും പാര്‍ക്ക് ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ കണ്ടെത്തിയാല്‍ നടപടി ശുപാര്‍ശ ചെയ്യുകയും ചെയ്തു.
കടുവകളും കുട്ടികളുമുള്‍പ്പടെ 75 ഓളം എണ്ണത്തെ പാര്‍പ്പിക്കാന്‍ ഈ പാര്‍ക്കില്‍ മതിയായ സൗകര്യമില്ലെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. ഇത് വലി വെല്ലുവിളിയാണ്. വെറും 900 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണം മാത്രമാണ് പാര്‍ക്കിനുള്ളത്. പാര്‍ക്കില്‍ 40 ഓളം കടുവകളെ മാത്രമാണ് സുരക്ഷിതമായി പാര്‍പ്പിക്കാന്‍ കഴിയൂ എന്നതാണ് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പഠനമനുസരിച്ചുള്ള റിപ്പോര്‍ട്ട്.