പെൻഷൻ കമ്പനിയുടെ വായ്പ ബാധ്യത 13150.62 കോടി രൂപയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 7 മുതൽ 10 ശതമാനം പലിശക്കാണ് വായ്പ എടുത്തിരിക്കുന്നത്. പലിശ കൂടെ കണക്കാക്കിയാൽ പെൻഷൻ കമ്പനിയുടെ ബാധ്യത വീണ്ടും ഉയരും. ബജറ്റ് വിഹിതം ഉയർത്തിയില്ലെങ്കിൽ പെൻഷൻ കമ്പനിയുടെ നില പരിതാപകരം ആകും.
നിലവിൽ നാല് ഗഡു ക്ഷേമ പെൻഷൻ കുടിശികയാണ്. കുടിശിക നൽകാൻ 3968 കോടി രൂപ കണ്ടെത്തണം. വായ്പ എടുക്കാൻ പുതിയ മേഖലകൾ തേടേണ്ടി വരുമെന്ന് വ്യക്തം.
സാമൂഹ്യ സുരക്ഷ പെൻഷൻ നൽകുന്നതിന് വേണ്ടി രൂപികരിച്ച കമ്പനിയാണ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ്. കെ എസ് എഫ് ഇ , കെ എഫ് സി , മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം, കെ എസ് ബി സി എന്നിവിടങ്ങളിൽ നിന്ന് പെൻഷൻ കമ്പനി വായ്പ എടുത്തത്.