KeralaNewsPolitics

പാലക്കാട്ടെ റെയ്ഡ്: കള്ളപ്പണം മറ്റൊരു മുറിയിൽ സൂക്ഷിക്കാൻ അവസരമൊരുക്കി; പോലീസിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഷാഫിയുടെ നേതൃത്വത്തിൽ വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്.

പോലീസ് പാലക്കാട്ടെ ഹോട്ടലിൽ എല്ലാ മുറികളിലും പരിശോധന നടത്താതിരുന്നതിൽ രൂക്ഷമായി വിമർശിച്ചു. പണം എത്തിച്ചത് കണ്ട ദൃക്സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയില്ല. പോലീസിന്റെ നടപടി വളരെ സംശയാസ്‌പദമാണെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞു.

പോലീസ് അന്വേഷണം നടത്തിയത് ഉചിതമായ രീതിയിൽ അല്ല. ഒരു വനിതാ പോലീസിനെ പോലും വിന്യസിക്കാൻ തയ്യാറായില്ല. 40 മുറികളിൽ 12 മുറികളിൽ മാത്രമാണ് പരിശോധന നടത്തിയത്. ബാക്കി മുറികളിൽ പരിശോധന നടത്താൻ യുഡിഎഫ് നേതാക്കൾ അനുവദിച്ചില്ലെന്നു അദ്ദേഹം കുറ്റപ്പെടുത്തി.

വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതി പണം ഇറക്കി എന്നാണ് മൊഴി. എന്നാൽ ദൃക്‌സാക്ഷികളുടെ മൊഴിയെടുതതുമില്ല . കള്ളപ്പണം സുരക്ഷിതമായി മറ്റൊരു മുറിയിൽ പോലീസ് സൂക്ഷിക്കാൻ അവസരമൊരുക്കി. കൂടാതെ അവരുടെ പെരുമാറ്റവും കൃത്യമായ നാടകം. സിസിടിവി പരിശോധിച്ച് വിവരം എടുക്കാൻ പോലീസിന് സാധിക്കാത്തതാണോയെന്നും സുരേന്ദ്രൻ ചോദിച്ചു. അതേസമയം , രാഹുൽ മാങ്കൂട്ടത്തിൽ കോഴിക്കോട് എത്തിയതിൽ താൻ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *