യു എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ആദ്യ ഫലങ്ങളിൽ ട്രംപിന് മുന്നേറ്റം. റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിൽ അതിഗംഭീര വിജയമാണ് ട്രംപ് കൈവരിച്ചിരിക്കുന്നത്. ഫ്ളോറിഡയിലും ട്രംപ് ജയിച്ചു. 56.2 ശതമാനം വോട്ടാണ് ട്രംപ് ഇവിടെ നേടിയിരിക്കുന്നത്. അതേസമയം കമല ഹാരീസിന് 42.9 ശതമാനവും വോട്ടാണ് ഫ്ലോറിഡയിൽ നേടാൻ സാധിച്ചത്. 210 ഇലക്ടറൽ വോട്ടുകളിൽ ട്രംപ് ലീഡ് ചെയ്യുന്നു. 113 ഇലക്ടറൽ വോട്ടുകളിൽ കമലാ ഹാരിസ് ലീഡ് ചെയ്യുന്നു
വെസ്റ്റ് വിർജീനിയ, കെന്റക്കി, ടെന്നസി, സൌത്ത് കരോലിന, അലബാമ, മിസിസിപ്പി, ലൂസിയാന, അർക്കനാസ്, ഒക്കലഹോമ, നെബ്രാസ്ക, സൌത്ത് ഡക്കോട്ട,നോർത്ത് ഡക്കോട്ട, വ്യോമിംഗ് സംസ്ഥാനങ്ങളിൽ ട്രംപ് ആണ് ലീഡിങ്ങ് . എന്നാൽ, വെർമോണ്ട്, മസാച്യുസെറ്റ്സ്, കണക്ടികട്ട്, ന്യൂജേഴ്സി, ഡേലാവേർ, മേരിലാൻഡ്, ഇല്ലിനോയിസിലും ന്യൂയോർക്കിലും കമല ഹാരീസ് ലീഡ് ചെയ്യുന്നു.