മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫുകളുടെ ഒരു വർഷത്തെ ശമ്പളം 46.26 കോടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2023- 24 ൽ ഇവർക്ക് ശമ്പളമായി നൽകിയ തുകയാണിത്.
പിണറായി ആദ്യമായി മുഖ്യമന്ത്രി ആയ 2016-17 ൽ 30.64 കോടിയായിരുന്നു പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളം. 2016- 17 നെ അപേക്ഷിച്ച് 2023- 24 ൽ പേഴ്സണൽ സ്റ്റാഫിൻ്റെ ശമ്പളത്തിൽ 66.23 ശതമാനം വർധനവ് ഉണ്ടായി എന്ന് കണക്കുകളിൽ വ്യക്തം.ഏറ്റവും കൂടുതൽ പേഴ്സണൽ സ്റ്റാഫ് ഉള്ളത് മുഖ്യമന്ത്രിക്കാണ് .
33 പേരാണ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉള്ളത്. 25 പേർ വീതം ആണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഉള്ളത്.2 വർഷം പേഴ്സണൽ സ്റ്റാഫിൽ സർവീസ് പൂർത്തിയാക്കി യാൽ ആജീവനാന്ത പെൻഷൻ ലഭിക്കും.നിലവിൽ പേഴ്സണൽ സ്റ്റാഫ് പെൻഷൻ വാങ്ങിക്കുന്നവരുടെ എണ്ണം 1600 കവിഞ്ഞു.
പേഴ്സണൽ സ്റ്റാഫ് പെൻഷൻ വാങ്ങിക്കാനുള്ള അർഹത 4 വർഷം ആക്കണമെന്ന് പേ കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നുവെങ്കിലും മുഖ്യമന്ത്രി അത് തള്ളികളഞ്ഞിരുന്നു.
സാമ്പത്തിക വർഷം | മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിൻ്റെ ശമ്പളം |
2016-17 | 30.64 കോടി |
2017-18 | 30.79 കോടി |
2018-19 | 31.52 കോടി |
2019-20 | 34.23 കോടി |
2020-21 | 30.56 കോടി |
2021-22 | 48.69 കോടി |
2022-23 | 42.95 കോടി |
2023-24 | 46.26 കോടി |