രണ്ട് പുതിയ ഐക്കോണിയ ടാബുകളുമായി ഏസര്‍ എത്തി. ഏസിയര്‍ ഐകോണിയ 8.7, ഏസിയര്‍ ഐകോണിയ 10.36 എന്നീ ടാബുകളാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഏസിയര്‍ ഐകോണിക് 8.7ന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 11,990 മുതലാണ്. ഏസിയര്‍ ഐകോണിയ 10.36 ന്റെ വില 14,990 രൂപയുമാണ്. ഇത് ഓഫര്‍ വലിയാണ്. രണ്ട് ടാബ്ലെറ്റുകളും സ്വര്‍ണ്ണ നിറത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇത് ഓണ്‍ലൈനിലും ലഭ്യമാണ്. ആമസോണ്‍, ഏസര്‍ ഇന്ത്യ വെബ്‌സൈറ്റ്, ഏസര്‍ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകള്‍ എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് ടാബ്ലെറ്റുകള്‍ വാങ്ങാനാകും.
മുകളിലുള്ള വിലകള്‍ പരിമിതമായ ഓഫര്‍ കാലയളവിലേക്ക് മാത്രമാണുള്ളത്. ആ കാലയളവ് കമ്പിനി വ്യക്തമാക്കിയിട്ടില്ല. ഏസിയര്‍ ഐകോണിക് 8.7 ന് 8 മെഗാപിക്‌സല്‍ പ്രധാന പിന്‍ ക്യാമറയും 5 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടറും ലഭിക്കുന്നു. ഏസര്‍ ഐക്കോണിയ 10.36-ല്‍ 16 മെഗാപിക്‌സല്‍ പ്രൈമറി റിയര്‍ ക്യാമറയും 8 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ഉണ്ട്.
ഏസര്‍ ഐക്കോണിയ 8.7ന് 10 വാട്ട് ചാര്‍ജിംഗ് പിന്തുണയുള്ള 5100, എംഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുന്നു, കൂടാതെ എട്ട് മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ടാമത്തെ ടാബിന് 18 വാട്‌സ് ചാര്‍ജിങ്ങും 7,400 എംഎച്ച് ബാറ്ററി കപ്പാസിറ്റിയും പറയുന്നുണ്ട്. കൂടാതെ, 10 മണിക്കൂര്‍ വരെ ക്ലെയിം ചെയ്ത ഉപയോഗ സമയവും ഉണ്ട്. ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.2, ഒടിജി, ഡ്യുവല്‍ സിം 4ജി എല്‍ടിഇ കണക്റ്റിവിറ്റി, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടുകള്‍ എന്നിവ ടാബ്ലെറ്റുകളുടെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.