National

‘ഏഴ് ഉറപ്പുകളു’മായി ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിൻ്റെ പ്രകടന പത്രിക

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരെഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ചൊവ്വാഴ്ച പുറത്തിറക്കി ജെഎഎം-കോണ്‍ഗ്രസ് സഖ്യം. മുഖ്യമന്ത്രി ഹേമന്ത് സോറന്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മറ്റ് പ്രമുഖ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം ഗോത്രവര്‍ഗക്കാര്‍ക്കായി സര്‍വ മത കോഡും യുവാക്കള്‍ക്ക് 10 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം. പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രാലയം രൂപീകരി ക്കുമെന്നും സഖ്യം പ്രതിജ്ഞയെടുത്തു. ഒരു വോട്ട്, ഏഴ് ഗ്യാരണ്ടികള്‍’ എന്ന മുദ്രാവാക്യത്തിന് കീഴില്‍ പ്രഖ്യാപിച്ച ഏഴ് ഉറപ്പുകളുടെ ഭാഗമാണ് ഈ നിര്‍ദ്ദേശങ്ങള്‍. സ്വദേശി അവകാശങ്ങള്‍ സംരക്ഷിക്കുമെന്നാണ് ഒന്നാമത്തെ ഉറപ്പ്.

2024 ഡിസംബറില്‍ ആരംഭിക്കുന്ന മൈനിയ സമ്മാന് യോജനയ്ക്ക് കീഴില്‍ 2,500 രൂപ ഓണറേറിയം നല്‍കും. വിവിധ ജാതിക്കാര്‍ക്കുള്ള സംവരണത്തിന്റെ വ്യാപ്തി വിപുലീകരിക്കും, സഖ്യ കക്ഷി അധികാരത്തിലെത്തിയ ശേഷം ഒരാള്‍ക്ക് നല്‍കുന്ന ഭക്ഷ്യധാന്യം 5 കിലോയില്‍ നിന്ന് 7 കിലോയായി ഉയര്‍ത്തും. കൂടാതെ, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 450 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകള്‍ ലഭ്യമാക്കും. ജാര്‍ഖണ്ഡില്‍ 10 ലക്ഷം യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനും 15 ലക്ഷം രൂപ വരെ പരിരക്ഷയുള്ള കുടുംബാരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിക്കാനും സഖ്യം പ്രതിജ്ഞാബദ്ധമാണ്.

എല്ലാ ബ്ലോക്കുകളിലും ഡിഗ്രി കോളേജുകള്‍ സ്ഥാപിക്കും, എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോളേജുകള്‍, കൂടാതെ സര്‍വ്വക ലാശാലകള്‍ എന്നിവ ജില്ലാ ആസ്ഥാനങ്ങളില്‍ സ്ഥാപിക്കും. വ്യാവസായിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴില വസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി നയങ്ങള്‍ രൂപീകരിക്കും, എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും 500 ഏക്കര്‍ വീതം വ്യവസായ പാര്‍ക്കുകള്‍ കര്‍ഷകരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനായി വിളകളുടെ മിനിമം താങ്ങുവില (എംഎസ്പി) പരിഷ്‌കരിക്കുമെന്ന് സഖ്യം നല്‍കിയ ഉറപ്പിലും പ്രകടന പത്രികയിലും വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *