തുളസന്ദ്രപുരം: അമേരിക്കന്‍ പ്രസിഡന്റാകാന്‍ ശക്തമായ മത്സരം തന്നെയാണ് ഇത്തവണ നടക്കുന്നത്. കമലാ ഹാരിസും ട്രപും ഇഞ്ചോടിഞ്ച് പോരാടുകയാണ്. കമലാ ഹാരിസ് വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേര് ഉണ്ട്. എന്നാല്‍ കടലു കടന്ന് ഇവിടെ ഇന്ത്യയില്‍ ഒരു ചെറിയ ഗ്രാമ നിവാസികളും ഇതേ പ്രാര്‍ത്ഥനയിലാണ്. തമിഴ്നാട്ടിലെ തുളസന്ദ്രപുരം ഗ്രാമക്കാരാണ് അമേരിക്കയുടെ പ്രസിഡന്റാവാന്‍ കമലയ്ക്കാകണമെന്ന് പ്രാര്‍ത്ഥിക്കുന്നത്.
ഈ ഗ്രാമത്തിലാണ് കമലയുടെ പൂര്‍വ്വികര്‍ കഴിഞ്ഞിരുന്നത്. കമലയുടെ മുതു മുത്തശ്ശന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ ഗ്രാമ ത്തിലാണ് കഴിഞ്ഞത്. കമല ഒരു പക്ഷേ ഇങ്ങനെ ഒരു ഗ്രാമത്തെക്കുറിച്ച് പോലും അറിയുന്നുണ്ടാവില്ല. അവര്‍ ഒരിക്കലും ഈ ഗ്രാമത്തിലെത്തിയിട്ടില്ല. എന്നാല്‍ അമേരിക്കന്‍ ഇലക്ഷന് പ്രഖ്യാപിച്ചത് മുതല്‍ കമലയാണ് ഇവിടുത്തെസംസാര വിഷയം. നാട്ട് കൂട്ടത്തിലും ചായക്കടകളിലുമെല്ലാം കമലയാണ് താരം.
കമലയുടെ വിജയത്തിനായി സംസ്കൃത-തമിഴ് ഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നവരാണ് അവിടെയുള്ളവര്‍. കമല ജയിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണവര്‍. ഞങ്ങളുടെ അയ്യനാര് ( ശിവരൂരപത്തിലുള്ള വിഗ്രഹം) വളരെ ശക്തനാണെന്നും ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടാല്‍ ദൈവം കമലയെ വിജയിപ്പിക്കുമെന്നും പ്രാര്‍ത്ഥന നയിച്ച ക്ഷേത്രം പൂജാരി എം നടരാജന് മാധ്യമങ്ങളോടായി പറഞ്ഞു.