KeralaNews

ഉറക്കത്തിനിടെ മുത്തശ്ശിയേയും കൊച്ചു മകളേയും പാമ്പ് കടിച്ചു; മുത്തശ്ശി ചികിത്സയിൽ; കൊച്ചുമകൾക്ക് ദാരുണാന്ത്യം

പാലക്കാട് : പാമ്പ് കടിയേറ്റ് 8 വയസ്സുകാരി മരണപ്പെട്ടു. മുത്തശ്ശിയുമായി ഉറങ്ങിയ 8 വയസ്സുകാരി , വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി – സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമയാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ 1.30ന് വണ്ണാമട മൂലക്കടയിലാണ് സംഭവം.

അതേ സമയം ഉറങ്ങാൻ കിടന്ന മുത്തശ്ശി റഹമത്തിനെ (45) പാമ്പ് കടിച്ചിരുന്നു. തുടർന്ന്, നാട്ടുകാരും വീട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിച്ചു വരുന്നതിനിടെ 2.30ന് അസ്ബിയ ഫാത്തിമ തളർന്നു വീണു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്പു കടിയേറ്റ വിവരം അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *