ദീപാവലി ദിനത്തില്‍ ഡല്‍ഹിയുടെ മലിനീകരണ തോതില്‍ വര്‍ധന; ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ മലിനീകരണ തോത് ആശങ്കാജനകമായ രീതിയില്‍ വര്‍ധിക്കുകയാണ്. ഡല്‍ഹിയില്‍ ദീപാവലി ദിനത്തില്‍ പടക്കം ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, നിശ്ചിത സമയം വരെ പടക്കത്തിന് നിരോധനമാണ്. എന്നിട്ടും ഡല്‍ഹിയില്‍ ദീപാവലി ദിനത്തില്‍ മലീനീകരണ തോത് ഉയര്‍ന്നത് ആശങ്കാ ജനകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പടക്ക നിരോധനം പ്രായോഗികമായി നടപ്പാക്കിയിട്ടില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്ന് സുപ്രീം കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യതലസ്ഥാനത്ത് പടക്കങ്ങളുടെ നിര്‍മ്മാണവും വില്‍പനയും പൊട്ടിക്കലും പൂര്‍ണമായും നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ നടപ്പാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും നിയമലംഘകര്‍ക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ചും ഡല്‍ഹി സര്‍ക്കാരി നോടും പോലീസിനോടും സുപ്രീം കോടതി ചോദിച്ചു.

എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഉടന്‍ പ്രതികരിക്കണമെന്നും കോടതി പറഞ്ഞു. ദീപാവലി സമയത്ത് പടക്കം പൊട്ടിച്ചതാണ് മലിനീകരണം വീണ്ടും കൂടാന്‍ കാരണം. ദീപാവലി ദിനത്തില്‍ മാത്രം മലിനീകരണ തോത് ഏകദേശം 30 ശതമാനമാണ് വര്‍ധിച്ചതായി കാണിച്ച് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ (സിഎസ്ഇ) റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments