Cinema

‘ആരാധകൻ്റെ ത്യാഗം’. കിങ്ഖാനെ കാണാനായി മന്നത്തിന് മുന്നില്‍ ആരാധകന്‍ കാത്തിരുന്നത് മൂന്ന് മാസത്തോളം

ന്യൂഡല്‍ഹി: കിങ്ഖാനെ ഇഷ്ട്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഏറെ നാളായി സിനിമയില്‍ നിന്ന് വിട്ടകന്ന് നിന്ന ഷാരുഖ് പിന്നെ ജവാനിലൂടെയാണ് അദ്ദേഹം മടങ്ങിയെത്തിയത്. കിംഗാണ് അദ്ദേഹത്തിന്‍രെ പുതിയ ചിത്രം. കഴിഞ്ഞ ദിവസമാണ് ബോളിവുഡിന്റെ രാജാവ് തന്റെ പിറന്നാള്‍ ഗംഭീരമാക്കിയത്. സാധാരണക്കാരെ എന്നും കൂടെ ചേര്‍ത്ത് നിര്‍ത്തുന്ന കിങ് ഖാന്‍ ഇപ്പോള്‍ തന്റെ ആരാധകന് വലിയ ഒരു ആഗ്രഹം സാധിച്ചു നല്‍കിയിരിക്കുന്നതിന്റെ വിശേഷങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.

വളരെ ആത്മാര്‍ത്ഥതയോടെ 95 ദിവസത്തോളം തനിക്കുവേണ്ടി ത്യാഗം ചെയ്ത ആരാധകനെ കണ്ടെത്തിയിരിക്കുകയാണ് ഷാരുഖ് ഖാന്‍. ജാര്‍ഖണ്ഡില്‍ നിന്നുള്ള ആരാധകനാണ് തന്റെ ജോലി പോലും ഉപേക്ഷിച്ച് സൂപ്പര്‍സ്റ്റാറിന്റെ വീടായ മന്നത്തിന് പുറത്ത് മൂന്ന് മാസത്തോളം കാത്തിരുന്നത്. സ്വന്തം കാറിലായിരുന്നു അദ്ദേഹത്തിന്‍രെ ഉറക്കവും ഊണുമെല്ലാം. പലരും ഈ ഉദ്യമത്തില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും ആരാധകന്‍ കിങ് ഖാനെ കാണണമെന്ന ആവിശ്യത്തില്‍ ഉറച്ച് നിന്നു.

ഒടുവില്‍ സാക്ഷാല്‍ കിങ്ഖാന്‍ തന്നെ നേരിട്ടെത്തി തന്റെ ആരാധകന് വേണ്ടി. ഗ്രാമത്തില്‍ തനിക്ക് ഒരു കമ്പ്യൂട്ടര്‍ സെന്റര്‍ ഉണ്ടായിരുന്നു. കിങ് ഖാനെ കാണാനായി ഞാന്‍ അത് അടച്ചു. എനിക്ക് വലിയ നഷ്ടമുണ്ടായി. പക്ഷേ ഞാന്‍ നഷ്ടം സഹിക്കുന്നു, എനിക്ക് ഇപ്പോഴും അദ്ദേഹത്തെ കണ്ടാല്‍ മാത്രം മതി. എനിക്ക് അദ്ദേഹത്തോട് വലിയ ആരാധനയാണ്. എന്റെ ഭാര്യയും അമ്മയും സഹോദരനും ഷാരൂഖ് ഖാനെ കാണാനും കണ്ടതിന് ശേഷം തിരിച്ചു മടങ്ങാനും എന്നോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തെ കാണാനാണ് ഞാന്‍ ഇവിടെ വന്നത്. അതിനാല്‍ തന്നെ കണ്ടിട്ട്് മാത്രമേ ഞാന്‍ മടങ്ങുകയുള്ളുവെന്നാണ് ആരാധകന്‍ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *