പാലക്കാട്ടെ പോളിങ് മാറ്റിയത് സ്വാഗതം ചെയ്യുന്നു; വി ഡി സതീശൻ

Leader of Opposition VD Satheesan

പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തിന് പതിനായിരക്കണക്കിന് ആളുകള്‍ വരുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് യു.ഡി.എഫ് ആവശ്യപ്പെട്ടതെന്നു വി ഡി സതീശൻ പറഞ്ഞു. അതുകൊണ്ടു തന്നെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ വോട്ടെടുപ്പ് നീട്ടണമെന്നല്ല, വോട്ടെടുപ്പ് തീയതി മുന്നിലേക്കോ പിന്നിലേക്കോ മാറ്റണമെന്നാണ് ആവശ്യപ്പട്ടതിന്നു അദ്ദേഹം അറിയിച്ചു.

യു.ഡി.എഫ് നിര്‍ദ്ദേശം സ്വീകരിച്ചില്ലെന്നാണ് കരുതിയത്. പരാമവധി ആളുകള്‍ക്ക് തടസമില്ലാതെ വോട്ട് ചെയ്യാനുള്ള സാഹചര്യമുണ്ടാകണം. പരാതി നല്‍കിയപ്പോള്‍ തന്നെ തീരുമാനം എടുക്കാതെ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്നില്‍ മാറ്റിയതിന് പിന്നില്‍ എന്താണെന്ന് അറിയില്ല.

നാളെ തിരഞ്ഞെടുപ്പ് നടത്തിയാലും യു.ഡി.എഫ് അതിന് തയാറാണ്. യു.ഡി.എഫ് സ്‌ക്വാഡ് എല്ലാ വീടുകളിലും മൂന്ന് തവണ എത്തിയിട്ടുണ്ട്. എല്ലാവരുടെയും ആവശ്യം പരിഗണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ആദ്യം പരാതി നല്‍കിയത് യു.ഡി.എഫാണെന്നും അത് ഏത് സാഹചര്യം വന്നാലും നേരിടാന്‍ മുന്നണി തയാറാനിന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ കലാപം നടക്കുന്നത് എവിടെയാണെന്ന് മാധ്യമങ്ങള്‍ക്ക് മനസിലായല്ലോ. തിരഞ്ഞെടുപ്പ് കഴിയുന്നതു വരെയുള്ള വിരുന്ന ബി.ജെ.പിയില്‍ നിന്നും സി.പി.എമ്മില്‍ നിന്നും മാധ്യമങ്ങള്‍ക്ക് ലഭിക്കും. കോണ്‍ഗ്രസില്‍ നിന്നും ആളെ പിടിച്ച് ബി.ജെ.പിക്ക് ശക്തി ഉണ്ടാക്കിക്കൊടുക്കുന്ന പണിയാണ് പാലക്കാട് മൂന്നാം സ്ഥാനത്ത് എത്തുന്ന സി.പി.എം ചെയ്യുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments