ഒന്ന് കണ്ണിറുക്കി ആരാധകരെ സ്വന്തമാക്കിയ ക്രെഡിറ്റ് എന്നും പ്രിയ വാര്യർക്ക് മാത്രമുള്ളതാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ പ്രിയ വാര്യർ ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി രംഗത്തെത്താറുണ്ട്. അത്തരത്തിൽ പ്രിയ വാര്യർ പുതുതായി പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.
ഇത്തവണ പതിവിൽ നിന്ന് വിപരീതമായി വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുമായിട്ടാണ് പ്രിയ വാര്യർ എത്തിയിരിക്കുന്നത്. ലഹങ്ക ധരിച്ച് സിമ്മിംഗ് പൂളില്‍ ഇറങ്ങി നിന്നുള്ള ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. പട്ടിന്റെ ലഹങ്കയാണെങ്കിലും ബിക്കിനി മോഡലിലാണ് ടോപ്പുള്ളത്. നെറ്റിയിൽ വലിയ വട്ട പൊട്ടും കൈകളിൽ ചുറ്റിയിരിക്കുന്നു മുല്ലപ്പൂവും പ്രിയ വാര്യർക്ക് വേറിട്ട ലുക്ക് നൽകുന്നു.
അതേസമയം, പ്രിയ വാര്യരെ കാണുമ്പോൾ ഒറ്റ നോട്ടത്തില്‍ ഹോട്ട് എന്ന് തോന്നുമെങ്കിലും ഗ്ലാമര്‍ വേഷത്തിനൊപ്പം ട്രഡീഷണല്‍ ആഭരണങ്ങളാണ് നടി അണിഞ്ഞിരിക്കുന്നത്. വലിയൊരു കമ്മലിനൊപ്പം മൂക്കുത്തിയാണ് ധരിച്ചിരിക്കുന്ന മറ്റൊരു ആഭരണം.