സ്പെയിൻ ജനത അവരുടെ ഏറ്റവും മോശം സമയത്തിലൂടെയാണിപ്പോൾ കടന്നുപോകുന്നത്. കഴിഞ്ഞാഴ്ചയുണ്ടായ മാരകമായ വെള്ളപ്പൊക്കത്തിൽ വലൻസിയയുടെ പല പ്രദേശത്തെയും നൂറുകണക്കിന് ജനങ്ങൾക്ക് ജീവൻ നഷ്ട്ടപ്പെട്ടു. ഒരു പ്രദേശം തന്നെ നാമാവശേഷമായി കിടക്കുകയാണ്.
പ്രളയ ബാധിത പ്രദേശം സന്ദർശിക്കാനെത്തിയ സ്പാനിഷ് പ്രധാനമന്ത്രിക്കും, രാജകുടുംബത്തിനുമെതിരെ ജനങ്ങൾ ശക്തമായ പ്രക്ഷോഭം നടത്തി. സ്പാനിഷ് രാജാവ് ഫിലിപ്പെ, ലെറ്റിസിയ രാജ്ഞി, പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എന്നിവരാണ് സന്ദർശനം നടത്തിയത്. ഇവർക്കെതിരെ വലൻസിയർ പ്രദേശത്തുള്ളവർ ചെളി വലിച്ചെറിയുകയായിരുന്നു.
“കൊലപാതകങ്ങൾ, കൊലപാതകികൾ!” വെള്ളപ്പൊക്കത്തിൻ്റെ അപകടങ്ങളെക്കുറിച്ച് അധികാരികളുടെ കാലതാമസമായ അലെർട്ടുകൾകളും ദുരന്തമുണ്ടായപ്പോൾ അത്യാഹിത സേവനങ്ങളുടെ സൗകര്യങ്ങൾ ഇല്ലാതായതും മനസ്സിലാക്കിയ പ്രദേശവാസികൾ വ്യാപകമായി രോക്ഷം പ്രകടിപ്പിച്ചു.
“ദയവായി, മരിച്ചവർ ഇപ്പോഴും ഗാരേജുകളിൽ ഉണ്ട്, കുടുംബങ്ങൾ അവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും തിരയുന്നു. ദയവായി വരൂ, ഞങ്ങൾ സഹായം മാത്രം ചോദിക്കുന്നു … ഞങ്ങൾക്ക് വേണ്ട മുന്നറിയിപ്പ് നൽകിയിരുന്നങ്കിൽ ഞങ്ങൾ രക്ഷിക്കുകയും ചെയ്യുമായിരുന്നു”. നാട്ടുകാർ പറഞ്ഞതായി റോയിറ്റേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ആധുനിക ചരിത്രത്തിലെ ഏറ്റവും മോശമായ വെള്ളപ്പൊക്കത്തിൽ നിന്നുള്ള മരണസംഖ്യ 217 ആയി ഉയർന്നു. മിക്കവാറും എല്ലാം വലൻസിയ മേഖലയിലാണ് സംഭവിച്ചത്. അതിൽ 60-ലധികം പേർ പൈപോർട്ടിൽ മാത്രം.
ജനങ്ങൾക്ക് മുന്നറിയിപ്പ് പ്രാദേശിക അധികാരികളുടെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു, അതേസമയം ലഭ്യമായ വിവരങ്ങളിൽ തങ്ങൾ കഴിയുന്നത്ര മികച്ച രീതിയിൽ പ്രവർത്തിച്ചുവെന്ന് വലൻസിയ അധികൃതർ മറുപടി നൽകി. ഡസൻ കണക്കിന് ആളുകളെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല, അതേസമയം ഏകദേശം 3,000 വീടുകളിൽ വൈദ്യുതി ഇല്ലായിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.