പല വീടുകളിലും കുട്ടികള്‍ക്ക് ചുമയോ ചെറിയ അലര്‍ജിയോ ഉണ്ടെങ്കില്‍ അമ്മമാര്‍ വീട്ടു വൈദ്യം നല്‍കാറുണ്ട്. അതിലൊ ന്നാണ് പാലില്‍ മഞ്ഞള്‍പൊടി ഇട്ട് നല്‍കുന്നത്. കഫം നിറഞ്ഞ ചുമയ്ക്ക് ഈ പാനീയം ഉത്തമമാണ്. ഇന്ത്യയില്‍ പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ആയുര്‍വേദ പാനീയങ്ങളിലൊന്നാണ് ഗോള്‍ഡ് മില്‍ക്ക് അഥവാ മഞ്ഞള്‍ പാല്. പാലും മഞ്ഞളും ആരോഗ്യ ത്തിന് വളരെ നല്ലതാണ്. അതിനാല്‍ തന്നെ ഈ രണ്ട് ഗുണങ്ങളും ചേര്‍ന്നാല്‍ ആരോഗ്യം മികച്ചതാക്കുന്നു. ആന്റിഓക്സിഡന്റുക ളാല്‍ സമ്പന്നമാണ് മഞ്ഞള്‍. പാല് പതിവായി കുടിക്കുന്നത് കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും.
ശരീരത്തിലെ നീര്‍ക്കെട്ടുകള്‍ ഒഴിവാക്കാന്‍ മഞ്ഞള്‍ പാല് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ വയറിനുള്ളില്‍ അസ്വസ്ഥകള്‍ നീക്കി ദഹനം മെച്ചപ്പെടുത്തുന്നു. സന്ധി വേദനയ്ക്കും ഈ പാനീയം പരിഹാരമാണ്. മഞ്ഞള്‍ പാല് പതിവായി കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന പനി, ജലദോഷം എന്നിവയില്‍ നിന്നും ഈ പാനീയം സംരക്ഷണം നല്‍കും.