ആപ്പിള്‍ ഗ്ലോബല്‍ സ്റ്റാറില്‍ 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. ആശയവിനിമയ സേവനങ്ങളുടെ വിപുലീകരണത്തിനായിട്ടാണ് ആപ്പിള്‍ ഈ നിക്ഷേപം നടത്തുന്നത്. ആപ്പിള്‍ 1.1 ബില്യണ്‍ ഡോളര്‍ പണമായി നല്‍കുകയും ഗ്ലോബല്‍ സ്റ്റാറില്‍ നിന്ന് 400 മില്യണ്‍ ഡോളറിന് 20% ഇക്വിറ്റി വാങ്ങുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പരിമിതമായ നെറ്റ്വര്‍ക്ക് ഉള്ള പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സാറ്റലൈറ്റ് അധിഷ്ഠിത കണക്റ്റിവിറ്റി നല്കാന് ശ്രമിക്കുന്ന ബഹിരാകാശ സ്ഥാപനങ്ങളും മൊബൈല്‍ സേവന ദാതാക്കളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ മറ്റൊരു നീക്കമാണിത്. തങ്ങളുടെ നെറ്റ്വര്‍ക്ക് ശേഷിയുടെ 85% ആപ്പിളിന് അനുവദിക്കുമെന്നും ഗ്ലോബല്‍ സ്റ്റാര്‍ പറഞ്ഞു.