
മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യ vs ന്യൂസിലാൻഡ് (india vs newsland 3rd day ODI) ക്ലൈമാക്സ് പോരാട്ടത്തിലേക്ക് നീങ്ങുകയാണ്. ന്യൂസിലാൻഡുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയപ്രതീക്ഷയോടെ ടീം ഇന്ത്യ ഇന്ന് വാങ്കഡെയുടെ മണ്ണിൽ ഇറങ്ങും.
മൽസരം ഇന്നു തന്നെ അവസാനിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇന്ത്യയുടെ വിജയലക്ഷ്യം ആദ്യ സെഷനിൽ തന്നെ അറിയാൻ കഴിഞ്ഞേക്കും. ഒൻപത് വിക്കറ്റിന് 171 റൺസെന്ന നിലയിലാണ് രണ്ടാംദിനം കിവികൾ കളി അവസാനിപ്പിച്ചത്.
ഒരു വിക്കറ്റ് ബാക്കിനിൽക്കെ 143 റൺസിന്റെ ലീഡാണ് ഇപ്പോൾ അവർക്കുള്ളത്. പരമാവധി വേഗത്തിൽ അവരുടെ അവസാന വിക്കറ്റും വീഴ്ത്തി റൺചേസിന് ഇറങ്ങുകയായിരിക്കും രോഹിത് ശർമയുടെയും സംഘത്തിന്റെയും പ്ലാൻ. ഏഴു റൺസുമായി സ്പിന്നർ അജാസ് പട്ടേലാണ് ഇപ്പോൾ ക്രീസിലുള്ളത്. ഇനി ബാറ്റ് ചെയ്യാനുള്ളത് പേസർ വില്ല്യം ഒറൂക്കിയാണ്. രണ്ടാംദിനം മാറ്റ് ഹെൻട്രിയുടെ പുറത്താവലിന് പിന്നാലെയാണ് കളി നിർത്തിയത്.

ആദ്യ ഇന്നിങ്സിൽ ന്യൂസിലാൻഡ് 235 റൺസാണ് നേടിയത്. മറുപടിയിൽ ഇന്ത്യ 263 റൺസുമെടുത്തു. ഒരു ഘട്ടത്തിൽ 150ന് മുകളിലെങ്കിലും ലീഡ് ഇന്ത്യക്കു ലഭിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷെൺസിനിടെ അഞ്ചു വിക്കറ്റുകൾ ഇന്ത്യ 61 റ പക്ഷെ 61 റൺസിനിടെ അഞ്ചു വിക്കറ്റുകൾ ഇന്ത്യ കൈവിടുകയായിരുന്നു.
ശുഭ്മൻ ഗിൽ (90), റിഷഭ് പന്ത് (60) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്കു രക്ഷയായത്. ന്യൂസിലാൻഡിനായി അജാസ് പട്ടേൽ അഞ്ചു വിക്കറ്റുകളെടുത്തിരുന്നു. മത്സരം ഇന്ന് തന്നെ അവസാനിക്കാൻ സാധ്യത ഏറെയാണ് വാങ്കഡെ യുമണ്ണിൽ പ്രതീക്ഷയാവുമോ ഇന്ത്യൻ ടീം എന്നും കണ്ടറിയാം.
പ്ലെയിങ് ഇലവൻ
ഇന്ത്യ– യശസ്വി ജയ്സ്വാൾ, രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സർഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.
ന്യൂസിലാൻഡ്-ടോം ലാതം (ക്യാപ്റ്റൻ), ഡെവൺ കോൺവേ, വിൽ യങ്്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചെൽ, ടോം ബ്ലെണ്ടൽ (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, ഇഷ് സോധി, മാറ്റ് ഹെൻട്രി, അജാസ് പട്ടേൽ, വില്യം ഒറൂർക്കി.