മധ്യപ്രദേശ്: പരിക്കേറ്റ് ആശുപത്രിയിലെത്തിയ ഭര്‍ത്താവ് കിടന്ന കട്ടിലില്‍ പറ്റിയ രക്തം ഗര്‍ഭിണിയായ ഭാര്യയെ കൊണ്ട് തുടപ്പിച്ച് ആശുപത്രി അധികൃതര്‍. മധ്യപ്രദേശിലാണ് ഈ സംഭവം ഉണ്ടായത്. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് നടന്ന ആക്രമണത്തി ലാണ് യുവതിയുടെ ഭര്‍ത്താവിന് പരിക്കേറ്റത്. കിടക്കയില്‍ കുറച്ചധികം രക്തം പറ്റിയിരുന്നു. ഇതാണ് അഞ്ചുമാസം ഗര്‍ഭിണിയായ റോഷ്‌നി എന്ന യുവതി തുടച്ചത്.
ഇതിന്‍രെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും അത് അധികൃതര്‍ ചോദ്യം ചെയ്യാനും കാരണമായി. ഗര്‍ഭിണിയായ റോഷ്നി ടിഷ്യൂകള്‍ ഉപയോഗിച്ച് രക്തം പുരണ്ട കട്ടിലില്‍ തുടയ്ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇതിനെ സംബന്ധിച്ച് ആശുപത്രി ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചു. എന്നാല്‍ വൃത്തിയാക്കാന്‍ റോഷ്നിയോട് നിര്‍ദേശിച്ചിട്ടില്ലെന്നും തെളിവെടുപ്പിനായി രക്തത്തില്‍ കുളിച്ച വസ്ത്രങ്ങള്‍ ശേഖരിക്കുകയായിരുന്നുവെന്നും ആരോഗ്യ കേന്ദ്രത്തിലെ ഡോ ചന്ദ്രശേഖര്‍ വ്യക്തമാക്കി.