KeralaNationalNews

പിണറായിയുടെ ധൂർത്ത് കുറയ്ക്കാൻ കേന്ദ്രം

ഡൽഹി: ഇനി പൊതുഖജനാവിൽ നിന്ന് പണമെടുത്ത് ധൂർത്ത് നടത്താമെന്ന നടപടി എളുപ്പമല്ല. കേരളത്തിന് കേന്ദ്രത്തിന്റെ കത്രിക പൂട്ട്. സാമ്പത്തിക പ്രതിസന്ധി അങ്ങേയറ്റമെത്തിയാലും ധൂർത്തിന് ഒരു കുറവും വരുത്താത്ത സർക്കാരിന് ഏറ്റവും വലിയ ഉദാഹരണമാണ് കേരള സർക്കാർ. സർക്കാരിന്റെ ധൂർത്ത് പരിപാടികൾക്ക് പോലും കടമെടുക്കാമെന്നാലോചിക്കുന്ന കടമെടുത്ത് ശീലമുള്ള ഒരു സർക്കാരാണ് പിണറായി സർക്കാർ എന്നതിൽ യാതൊരു സംശയവുമില്ല.

ഈ പ്രവർത്തനങ്ങളെ നിയന്ത്രിക്കണം എന്ന രീതിൽ കേരളത്തിന് ഇനി കടമെടുക്കണമെങ്കിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) ഫിനാൻസ് അക്കൗണ്ട്‌സ് റിപ്പോർട്ട് നിയമസഭയിൽ വെക്കണമെന്ന് തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രം. അതിനാൽ തന്നെ സംസ്ഥാനത്തിന് കടമെടുപ്പ് ഇനിയത്ര എളുപ്പമാകില്ല.

നിലവിൽ കേരളം കേന്ദ്ര നിർദ്ദേശ പ്രകാരമുള്ള റിപ്പോർട്ട് ജൂലൈയിൽ തയ്യാറാക്കിയിരുന്നു. പക്ഷേ റിപ്പോർട്ടിൽ സി.എ.ജി ഇനിയും ഒപ്പിട്ടില്ല. അത് കൊണ്ട് കേന്ദ്ര നിർദ്ദേശപ്രകാരമുള്ള കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഫിനാൻസ് അക്കൗണ്ട്‌സ് റിപ്പോർട്ട് നിയമസഭയിൽ വെക്കാൻ സാധിച്ചില്ല എന്നത് കേരളത്തിന്റെ കടമെടുപ്പ് നടപടിയിക്ക് കുരുക്കാകും.

സംസ്ഥാനത്തെ അക്കൗണ്ടന്റ് ജനറൽ തയ്യാറാക്കുന്ന റിപ്പോർട്ടിൽ ഒപ്പുവെക്കേണ്ടത് കേന്ദ്രത്തിലെ സി.എ.ജി.യാണ്. എ.ജി. തയ്യാറാക്കുന്ന കരട്‌ റിപ്പോർട്ട് സംസ്ഥാനത്തിന് നൽകും. ഇതിൽ സംസ്ഥാനം അഭിപ്രായം അറിയിക്കണം. അത് സി.എ.ജി.ക്ക് അയക്കും. സി.എ.ജി. ഒപ്പിടുമ്പോഴാണ് റിപ്പോർട്ട് അന്തിമമാകുന്നത്. ഇതാണ് നിയമസഭയിൽ വെക്കേണ്ടത്.

ഇതുപ്രകാരം കഴിഞ്ഞ ജൂലൈയിൽ സംസ്ഥാനത്തിന് കരട് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇത് സംസ്ഥാനം അഭിപ്രായങ്ങളൊന്നും രേഖപ്പെടുത്താതെ അംഗീകരിച്ചു. പക്ഷേ സി.എ.ജി ഇതുവരെ ഈ റിപ്പോർട്ട് അം​ഗീകരിച്ചിട്ടില്ല എന്നത് കൊണ്ട് പെട്ടെന്നൊരു കടമെടുപ്പ് കേരളത്തിന് സാധ്യമല്ലെന്നതാണ് വസ്തുത.

എന്തുകൊണ്ട് ഒപ്പിടാൻ വൈകുന്നതെന്ന് വ്യക്തമല്ലെന്നാണ് സർക്കാർവൃത്തങ്ങൾ പറയുന്നത്. റിപ്പോർട്ട് കിട്ടാത്തതിനാൽ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ കേരളത്തിന് സിഐജി റിപ്പോർട്ട് വെക്കാനായില്ല. ഇനി കിട്ടിയാൽ നിയമസഭയിൽ വെക്കണമെങ്കിൽ പ്രത്യേക സമ്മേളനം ചേരണം. അല്ലെങ്കിൽ അടുത്ത സമ്മേളനംവരെ കാത്തിരിക്കണം.

അതായത് ഇനി കടമെടുക്കണമെങ്കിൽ കേരളം ഇനിയും കാത്തിരിക്കണം. നിലവിൽ ഇതുവരെ അനുവദിച്ച കടം കേരളം എടുത്തു കഴിഞ്ഞു. നവംബറിൽ ശമ്പളവും പെൻഷനും നൽകിയാൽ ട്രഷറി ഓവർ ഡ്രാഫ്റ്റിൽ ആകുന്ന സ്ഥിതിയാണ്. ഇത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

അതേ സമയം കേന്ദ്രത്തിന്റെ തീരുമാനം കേരളത്തിന്റെ കടമെടുപ്പ് പദ്ധതിക്ക് തടയായിരിക്കുന്ന സിഎജി റിപ്പോർട്ട് നിയമസഭയിൽ വച്ചതിന് ശേഷം കടമെടുപ്പ് എന്ന നിബന്ധന കേന്ദ്രം ഇതാദ്യമയാണ് കൊണ്ടുവരുന്നത്. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുന്ന കേരളത്തിൽ ഇനി കടമെടുക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നതാണ് അവസ്ഥ. ഈ ഒരു സാഹചര്യത്തിൽ ഇനി എന്ത് ചെയ്യുമെന്നറിയാതെ നട്ടം തിരിയുകയാണെന്ന് പറയേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *