CinemaKeralaNews

ചലച്ചിത്ര -നാടക നടൻ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കോഴിക്കോട് : പ്രശസ്ത ചലച്ചിത്ര -നാടക നടൻ ടിപി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 85 വയസായിരുന്നു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം ഡോക്ടർമാർ അറിയിച്ചു. കാസർകോട് ചെറുവത്തൂർ സ്വദേശിയാണ് ഇദ്ദേഹം.

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ സിനിമയിൽ മന്ത്രി പ്രേമന്റെ വേഷം അനശ്വരമാക്കിയത് ടി പി കുഞ്ഞിക്കണ്ണനായിരുന്നു. നാടക വേദിയിൽ നിന്ന് ആരംഭിച്ച തന്റെ കലാജീവിതം സിനിമയിലേക്ക് വഴിയൊരുക്കി. ഏറെ വൈകിയാണ് സിനിമ പ്രവേശനമെങ്കിലും നിരവധി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് ജനപ്രീതി നേടിയിരുന്നു.

കണ്ണൂർ സംഘ ചേതനയുടെ അംഗമായിരുന്നു. പൊതുമരാമത്ത് എഞ്ചിനീയറായിട്ടാണ് തന്റെ കരിയർ ആരംഭിച്ചത്. മരണത്തിൽ ചലച്ചിത്ര, സാമൂഹിക മേഘലകളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ജാനകിയാണ് ഭാര്യ. മക്കൾ: ശ്രീജയ, ശ്രീകല, ശ്രീപ്രിയ.

Leave a Reply

Your email address will not be published. Required fields are marked *