ഒമ്പത് രാജ്യങ്ങളിലെ പൗരൻന്മാർക്ക് കൂടെ ചൈനയിലേക്ക് വിസയില്ലാതെ എത്താൻ അനുമതി നൽകി. കഴിഞ്ഞ വെള്ളിയാഴ്ച്ച ചൈനീസ് മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. ടൂറിസ്റ്റുകള്‍ക്കും ബിസിനസ് ആവശ്യത്തിനും കുടുംബാംഗങ്ങളെ കാണാനെത്തുന്നവര്‍ക്കുമെല്ലാം ഈ സൗകര്യം ഉപയോഗിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.
2025 ഡിസംബര്‍ 31 വരെയാണ് ഈ വിസരഹിത പ്രവേശനത്തിന്റെ കാലാവധി. ദക്ഷിണ കൊറിയയും നോര്‍വെയും ഫിന്‍ലന്‍ഡും ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശനനുമതി എന്നാണ് ചൈന അറിയിച്ചത്.
പുതുതായി ലഭ്യമായ കണക്കുകളനുസരിച്ച് ഈ വര്‍ഷം മൂന്നാം പാദത്തില്‍ ചൈനയിലേക്കുള്ള വിദേശയാത്രികരുടെ എണ്ണം 81 ലക്ഷത്തിലെത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 48.8 ശതമാനം വര്‍ധനവാണ് യാത്രികരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്. ഇതില്‍ 48 ലക്ഷം പേര്‍ വിസ ഒഴിവാക്കല്‍ നയം വഴി ചൈനയിലെത്തിയവരാണ്.