ശമ്പള പരിഷ്കരണ – ക്ഷാമബത്ത കുടിശിക: ജീവനക്കാരന് നഷ്ടപ്പെട്ടത് 6,54,590 രൂപ വരെ

ശമ്പള പരിഷ്കരണ കുടിശിക ഇനത്തിലും 78 മാസത്തെ ക്ഷാമബത്ത കുടിശിക ഇനത്തിലും ജീവനക്കാർക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ.

ലാസ്റ്റ് ഗ്രേഡ് സർവൻ്റ്സിൻ്റെ നഷ്ടം 1,09,540 രൂപയാണ്. അഡീഷണൽ സെക്രട്ടറിയുടെ നഷ്ടം 6,54,590 രൂപയാണ്. പതിനൊന്നാം ശമ്പള പരിഷ്കരണത്തിൻ്റെ കുടിശിക നാല് തുല ഗഡുക്കളായി നൽകും എന്നായിരുന്നു 2021 ഫെബ്രുവരിയിൽ തോമസ് ഐസക്ക് ഉത്തരവിൽ പറഞ്ഞിരുന്നത്. 2023 ഏപ്രിൽ, ഒക്ടോബർ, 2024 ഏപ്രിൽ, ഒക്ടോബർ എന്നീ മാസങ്ങളിൽ ശമ്പള പരിഷ്കരണ കുടിശിക പിഎഫിൽ ലയിപ്പിക്കും എന്നായിരുന്നു വാഗ്ദാനം.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആ വാഗ്ദാനം ആവിയായി. ആദ്യ രണ്ട് ഗഡുക്കളും കെ.എൻ. ബാലഗോപാൽ അനന്തമായി നീട്ടി വച്ചു. അടുത്ത രണ്ട് ഗഡുക്കളെ കുറിച്ച് മിണ്ടിയും ഇല്ല. ഫലത്തിൽ നാല് ഗഡുക്കളും ആവിയായി. സമാന അവസ്ഥയാണ് ക്ഷാമബത്ത അനുവദിച്ചപ്പോഴും ഉണ്ടായത്.

2021 ജനുവരിയിലെ 2 ശതമാനം ക്ഷാമബത്ത പ്രഖ്യാപിച്ചപ്പോൾ അർഹമായ 39 മാസത്തെ കുടിശിക കെ. എൻ. ബാലഗോപാൽ നൽകിയില്ല. 2021 ജൂണിലെ 3 ശതമാനം ക്ഷാമബത്ത പ്രഖ്യാപിച്ചപ്പോഴും 39 മാസത്തെ അർഹതപ്പെട്ട കുടിശിക നൽകിയില്ല. 2021 ലെ ക്ഷാമബത്ത കിട്ടിയപ്പോൾ 78 മാസത്തെ അർഹമായ കുടിശിക നഷ്ടപ്പെട്ടു.

സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ കുടിശിക നഷ്ടപ്പെടുന്നത്. ശമ്പള പരിഷ്കരണ കുടിശിക ഇനത്തിലും 78 മാസത്തെ ക്ഷാമബത്ത കുടിശിക ഇനത്തിലും ജീവനക്കാർക്ക് നഷ്ടപ്പെട്ട തുക ഇങ്ങനെ : തസ്തിക, അടിസ്ഥാന ശമ്പളം , നഷ്ടം എന്നീ ക്രമത്തിൽ

തസ്തികഅടിസ്ഥാന ശമ്പളംലഭിക്കേണ്ട കുടിശിക
ഓഫിസ് അറ്റൻഡൻ്റ്23000109540
ക്ലർക്ക്26500126470
സിവിൽ പോലിസ് ഓഫിസർ31100150778
സ്റ്റാഫ് നേഴ്സ്39300196614
ഹൈസ്ക്കൂൾ ടീച്ചർ45600227088
സബ് ഇൻസ്പെക്ടർ55200265296
സെക്ഷൻ ഓഫിസർ56500269870
ഹയർ സെക്കണ്ടറി ടീച്ചർ59300283414
അണ്ടർ സെക്രട്ടറി63700300926
എക്സിക്യൂട്ടിവ് എഞ്ചിനിയർ85000406700
സിവിൽ സർജൻ95600452488
ഡപ്യൂട്ടി സെക്രട്ടറി107800511844
ജോയിൻ്റ് സെക്രട്ടറി123700582926
അഡീഷണൽ സെക്രട്ടറി140500654590

0 0 votes
Article Rating
Subscribe
Notify of
guest
3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Razi.S
Razi.S
2 months ago

Hi..

Razi.S
Razi.S
2 months ago

Employees FTM Basic 3000 govt kerala

Super stalin
Super stalin
2 months ago

വികസനത്തിന്‌ പണമില്ല പിന്നെയല്ലേ ക്ഷാമബത്ത 🤭സാലറി കിട്ടുന്നുണ്ടല്ലോ