കൊച്ചി : നിഖില വിമല്‍ നായികയായെത്തുന്ന ‘പെണ്ണ് കേസ്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഇ ഫോര്‍ എക്സ്പ്രിമെന്റ്, ലണ്ടന്‍ ടാക്കീസ് എന്നീ നിര്‍മ്മാണ കമ്പനികളുടെ ബാനറില്‍ രാജേഷ് കൃഷ്ണ, മുകേഷ് ആര് മേത്ത, സി.വി സാരഥി എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവാഗതനായ ഫെബിൻ സിദ്ധാർഥ് ആണ് സംവിധാനം ചെയ്യുന്നത്.
ഡിസംബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുമെന്നും സൂചനയുണ്ട്. രശ്മി രാധാകൃഷ്ണനും ഫെബിന് സിദ്ധാർഥും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. അതേസമയം, നിഖില വിമൽ അടുത്ത ലേഡി സൂപ്പർ സ്റ്റാർ ആകുമോ എന്ന തരത്തിലുള്ള ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്നുണ്ട്. കാരണം, അഭിനയിക്കുന്ന സിനിമകളെല്ലാം ഹിറ്റാക്കുന്ന നിഖില പെണ്ണ് കേസിൽ കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അതിനാൽ മഞ്ജു വാര്യരുടെ ലേഡി സൂപ്പർ സ്റ്റാർ പട്ടം ലേഡി പൃഥ്വിരാജ് തട്ടിയെടുക്കുമെന്നാണ് ചർച്ചകൾ.