
‘ഗൗതം ഗംഭീറിന് വീണ്ടും പൂട്ട്’. വഞ്ചനാകേസില്‍ പുതിയ അന്വേഷണത്തിന് ഉത്തരവ്
ന്യൂഡല്‍ഹി: വഞ്ചനാ കുറ്റത്തിന് ഗൗതം ഗംഭീറിനെതിരെ പുതിയ അന്വേഷണത്തിന് ഉത്തരവ്. ഫ്‌ലാറ്റ് വാങ്ങുന്നവരെ കബളിപ്പിച്ചുവെന്ന കേസില്‍ മുന്‍ ക്രിക്കറ്റ് താരവും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിലവിലെ മുഖ്യ പരിശീലകനുമായ ഗൗതം ഗംഭീറിനെയും മറ്റുള്ളവരെയും വിട്ടയച്ച ഡല്‍ഹി കോടതി തന്നെയാണ് പുതിയ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രുദ്ര ബില്‍ഡ്വെല്‍ റിയല്‍റ്റി പ്രൈവറ്റ് ലിമിറ്റഡിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ഇതിന്‍രെ സംരംഭങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു ഗൗതം.
ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ നിക്ഷേപകരുമായി നേരിട്ട് ഇടപഴകിയതു കൊണ്ടാണ് അദ്ദേഹത്തിന്‍രെ പേരില്‍ കേസ് വന്നത്. എന്നാല്‍ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിലല്ലാതെ ഗംഭീറിന് കമ്പനിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായി രുന്നുവെന്നും 2011 ജൂണ്‍ 29 നും 2013 ഒക്ടോബര്‍ 1 നും ഇടയില്‍ അഡീഷണല്‍ ഡയറക്ടറായിരുന്നുവെന്നും കോടതി കണ്ടെത്തി. അതേസമയം. ഇന്ത്യ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനെ പുറത്താക്കാന്‍ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കുകയും ചെയ്തു.