National

‘ഇന്ദിരാഗാന്ധിയുടെ മൂല്യങ്ങള്‍ എന്നും വഴികാട്ടിയായിരിക്കും’. ചരമവാര്‍ഷിക ദിനത്തില്‍ മുത്തശ്ശിയുടെ അനുഗ്രഹം നേടി രാഹുലും പ്രിയങ്കയും

ന്യൂഡല്‍ഹി: ഇന്ത്യ കണ്ട ഏറ്റവും ശക്തയായ വനിയയായിരുന്നു ഇന്ദിരാഗാന്ധി. ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി 1984ല്‍ തന്റെ ഊദ്യോഗിക പദവിയിലിരിക്കെയാണ് ഒക്ടോബര്‍ 31ന് വെടിയേറ്റ് മരണപ്പെടുന്നത്. രാഹുല്‍ ഗാന്ധി ഇന്ദിരാഗാന്ധിയുടെ ശക്തിസ്ഥലില്‍ പുഷ്പാര്‍ച്ചന നടത്തുകയും സഫ്ദര്‍ജംഗ് റോഡിലെ സ്മാരകം സന്ദര്‍ശിക്കുകയും ചെയ്തു. മഹരാഷ്ട്ര, ജാര്‍ഖണ്ഡ് തിരിഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ മുത്തശ്ശിയില്‍ നിന്ന് അനുഗ്രഹം വാങ്ങിയാണ് രാഹുല്‍ മടങ്ങിയത്.

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടിയുള്ള ഈ ത്യാഗം എല്ലായ്‌പ്പോഴും പൊതു സേവനത്തിന്റെ പാതയില്‍ എല്ലാവരെയും പ്രചോദിപ്പിക്കുമെന്ന്’ എന്ന് പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി പ്രസ്താവിച്ചു. കൂടാതെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ഇന്ദിരാഗാന്ധിയുടെ ചെറുമകളുമായ പ്രിയങ്ക ഗാന്ധി വാദ്ര,കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവരും ആദാരാജ്ഞലികള്‍ അര്‍പ്പിച്ചു. നിലവില്‍ തന്‍രെ ആദ്യത്തെ രാഷ്ട്രീയ പടപ്പുറപ്പാടിന് കളമൊരുക്കുകയാണ് പ്രിയങ്ക ഗാന്ധി.

തന്‍രെ മുത്തശ്ശിക്ക് രാജ്യത്തോടുള്ള സമര്‍പ്പണവും ത്യാഗവും മുത്തശ്ശിയില്‍ നിന്ന് നിന്ന് പഠിച്ച പാഠങ്ങളും പകര്‍ന്നുനല്‍കിയ മൂല്യങ്ങളും എപ്പോഴും ഞങ്ങളുടെ വഴികാട്ടിയായിരിക്കുമെന്ന് പ്രിയങ്ക പ്രസ്താവിച്ചു. പ്രിയങ്ക ഗാന്ധി ഇന്ദിരാഗാന്ധിയുടെ പിന്‍ഗാമിയാണെന്ന് പൊതുവെ പറയപ്പെടുന്നു. ഇന്ദിരാഗാന്ധിയുടെ നയങ്ങളും ആദര്‍ശങ്ങളും മൂല്യങ്ങളും മുഖച്ഛായ പോലും പ്രിയങ്ക ഗാന്ധിക്ക് ലഭിച്ചിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x