KeralaNews

ജീവനക്കാരുടെ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടോ !? ‘വിശ്വാസ്’ നിലച്ചിട്ട് ഒരു മാസം

പത്തനംതിട്ട : സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി പോർട്ടലായ ‘വിശ്വാസിന് അനക്കമില്ല. പോർട്ടൽ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് സംശയം. എന്നാൽ എന്താണ് സംഭവിച്ചതെന്ന് ജീവനക്കാരോട് വെളിപ്പെടുത്താൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. പകരം സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. ഇതോടെ വെട്ടിലായിരിക്കുന്നത് പുതുതായി സർവ്വീസിൽ കയറിയ ജീവനക്കാരും സർവ്വീസിൽ നിന്ന് വിരമില്ല ജീവനക്കാരുമാണ്. സർവ്വീസിൽ കയറിയവർക്ക് പോർട്ടലിൽ അകൗണ്ട് തുടങ്ങാനും സർവ്വീസിൽ നിന്ന് വിരമിച്ചവർക്ക് പോർട്ടലിൽ നിന്ന് അകൗണ്ട് ക്ലോസ് ചെയ്യാനും സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം.

ജീവനക്കാരുടെ പ്രതിമാസ ഗ്രൂപ്പ് ഇൻഷുറൻസ് പ്രീമിയം സ്പാർക്ക് വഴിയാണ് പിടിക്കുന്നതെങ്കിലും വിവരങ്ങളെല്ലാം ‘വിശ്വാസി’ലാണുള്ളത്. സർക്കാർ ജീവനക്കാർക്ക് ഗ്രൂപ്പ് ഇൻഷുറൻസും (ജി.ഐ.എസ്.), സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസും (എസ്.എൽ.ഐ.) നിർബന്ധമാണ്. 2016-17 സാമ്പത്തികവർഷംമുതലാണ് വിശ്വാസ് പോർട്ടലിലേക്ക് ഇൻഷുറൻസ് വിവരങ്ങൾ മാറ്റിയത്. എല്ലാ ഓഫീസുകൾക്കും ഇതിൽ ലോഗിൻ ചെയ്യാൻ ഓപ്ഷൻ കൊടുത്തിട്ടുണ്ട്.

പുതുതായി സർവീസിൽ കയറുന്നവരുടെ പെൻനമ്പർ സഹിതം ഈ പോർട്ടൽ വഴിയാണ് ഗ്രൂപ്പ് ഇൻഷുറൻസിന് ജില്ലാ ഇൻഷുറൻസ് ഓഫീസിലേക്ക് അപേക്ഷ നൽകുന്നത്. ജില്ലാ ഓഫീസ് ഓൺലൈനായി അപേക്ഷ പരിശോധിച്ച് അംഗീകരിച്ച് അക്കൗണ്ട് നമ്പർ നൽകുന്നതും ഈ സൈറ്റ് വഴി തന്നെ. ഈ അക്കൗണ്ട് നമ്പർ ഉപയോഗിച്ചാണ് സ്പാർക്ക് മുഖേന പ്രീമിയം ഈടാക്കുന്നത്. സർവീസിലിരിക്കെ മരിച്ചാൽ ആനുകൂല്യം കിട്ടുന്നത് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിലൂടെയാണ്. ധനവകുപ്പിന്റെ കീഴിലാണ് ഇൻഷുറൻസ് വിഭാഗവും.

Leave a Reply

Your email address will not be published. Required fields are marked *