CinemaNews

മജന്തയിൽ മുങ്ങിക്കുളിച്ച് ജയസൂര്യയും ഭാര്യയും ; ദീപാവലി ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിലെ മിന്നും താരമാണ് ജയസൂര്യ. സ്വാഭാവികമായ അഭിനയത്തിലൂടെ സിനിമ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ജയസൂര്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ജയസൂര്യയുടെ ദീപാവലി ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പരമ്പരാഗത രീതിയിലാണ് ജയസൂര്യയെയും ഭാര്യ സരിതയെയും ചിത്രങ്ങളിൽ കാണാൻ കഴിയുക.

മജന്ത കളറിലെ കുർത്തയും മജന്ത കളറിലെ കസവ് മുണ്ടുമാണ് ജയസൂര്യയുടെ വേഷം. അതിനോടൊപ്പം മനോഹരമായ വച്ചും ധരിച്ചിട്ടുണ്ട്. എന്നാൽ വസ്ത്രത്തിന് ഇണങ്ങുന്ന രീതിയിലെ ഷൂവും ഹെയർ സ്റ്റൈലുമാണ് ജയസൂര്യയെ കൂടുതൽ സുന്ദരനാക്കുന്നത്. അതേസമയം, പർപ്പിൾ ഡ്യുവൽ ഷെയ്ഡ് ബനാറസി സാരിയാണ് സരിത ധരിച്ചിരിക്കുന്നത്. നെക്കിലും സ്ലീവ്സിലും ഹാൻഡ്‍വർക്ക് ചെയ്ത ഡീപ് പർപ്പിൾ കളർ ബ്ലൗസാണ് സാരിക്കൊപ്പം ധരിച്ചിരിക്കുന്നത്. മിനിമൽ മോക്കപ്പും സിംപിൾ ഹെയർ സ്റ്റെലും സരിതയെ കൂടുതൽ സുന്ദരിയാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *