കാലാവസ്ഥ മാറ്റത്തിലൂടെ പനി, ചുമ, ജലദോഷം എന്നിവ എപ്പോഴുമുണ്ടാകുന്ന രോഗമാണ്. അലര്‍ജിയുള്ളവര്‍ക്ക് എപ്പോഴും ഈ പറഞ്ഞ രോഗാവസ്ഥകള്‍ വരാറുണ്ട്. അതിനെ പ്രതിരോധിക്കാന്‍ നമ്മുക്ക് അടുക്കളയില്‍ തന്നെ വളരെ അമൂല്യമായ ഒരു വസ്തു വുണ്ട്. അത് മറ്റൊന്നുമല്ല, നമ്മുടെ കുരുമുളകാണ്. വിവിധ രോഗങ്ങളില്‍ നിന്നുള്ള ആശ്വാസം നല്കാന് കുരുമുളക് വളരെ ഫലപ്രദമാണ്. ആയുര്‍വേദത്തില്‍ വിശദമായി വിവരിച്ചിരിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ് കുരുമുളക്. ഒന്നല്ല, പല ഗുരുതരമായ രോഗങ്ങളിലും ഇത് വളരെ പ്രയോജനകരവും ഫലപ്രദവുമാണ്.
അരിവെള്ളത്തിലോ ഭൃംഗരാജ് ജ്യൂസിലോ കുരുമുളക് പൊടിച്ച് നെറ്റിയില്‍ പുരട്ടുന്നത് മൈഗ്രേന് വേദന ശമിക്കാന്‍ സഹായ കമാണ്. ചുമയും ജലദോഷവും മാറാനായി ഒന്നര ഗ്രാം കുരുമുളക് പൊടി ശര്‍ക്കരയില്‍ കലര്‍ത്തി ഒരു കുപ്പിയില്‍ സൂക്ഷിച്ച് ഒരു ദിവസം 3-4 തവണ കഴിക്കുക. ചൂടുള്ള പാലില്‍ കുരുമുളകുപൊടി ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.
കുരുമുളകുപൊടി, ഇഞ്ചി എന്നിവ ചെറുചൂടുള്ള വെള്ളത്തിലിട്ട് കഴിക്കുന്നത് തൊണ്ട രോഗങ്ങള്‍ക്ക് നല്ലതാണ്. കുരുമുളകുപൊടി തേനും നെയ്യും ചേര്‍ത്ത് മിക്സ് ചെയ്യുന്ന മിശ്രിതം ജലദോഷം, ചുമ എന്നിവ മാറാന്‍ രാവിലെയും വൈകുന്നേരവും കഴിക്കുന്നത് നല്ലതാണ്. ഇത് ശ്വാസകോശത്തില്‍ നിന്ന് കഫം പുറന്തള്ളാന്‍ സഹായിക്കും.