ബെംഗളൂരു: ബ്രിട്ടനിലെ ചാള്‍സ് രാജാവും കാമില രാജ്ഞിയും ബംഗളൂരുവില്‍ മൂന്ന് ദിവസം രഹസ്യമായി ചെലവിട്ടുവെന്ന് റിപ്പോര്‍ട്ട്. യോഗ, ധ്യാനം, തെറാപ്പികള്‍ എന്നിവയുള്‍പ്പെടെയുള്ള ചികിത്സയ്ക്ക് പേരുകേട്ട ബംഗളൂരുവിലെ സൗഖ്യ എന്ന ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററിലാണ് ഇവര്‍ മൂന്ന് ദിവസം താമസിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ആയുര്‍വേദവും പ്രകൃതിചികിത്സയും ഉള്‍പ്പെടെ വിവിധ ആരോഗ്യ ചികിത്സകള്‍ ഇവര്‍ക്ക് നല്‍കിയിരുന്നു. യോഗ സെക്ഷനിലും ഇവരുണ്ടായിരുന്നു. മൂന്ന് ദിവസം ശരിക്കും ആസ്വദിച്ചാണ് ഇവര്‍ മടങ്ങിയത്. ഇന്ന് രാവിലെയാണ് അവര്‍ തിരിച്ചു പോയതെന്നാണ് വാര്‍ത്തകള്‍. ഡോ.ഐസക് മത്തായിയുടെ ഉടമസ്ഥതയിലുള്ള സൗഖ്യയില്‍ മുന്‍പും ചാള്‍സ് രാജാവ് ചികിത്സയ്ക്ക് എത്തി യിട്ടുണ്ട്. 2019-ല്‍ അദ്ദേഹം ഇവിടെയാണ് 71-ാം ജന്മദിനം ആഘോഷിച്ചത്.