ക്ഷയ രോഗം ഇന്ത്യയില്‍ കൂടുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയില്‍ മാത്രമല്ല, മറ്റ് പല രാജ്യങ്ങളിലും ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 2023-ല്‍ ഏകദേശം 8.2 ദശലക്ഷമാണ് പുതിയ രോഗികളുടെ കണക്ക്. 1995-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇത്. 2022-ല്‍ റിപ്പോര്‍ട്ട് 7.5 ദശലക്ഷം ആയിരുന്നു കേസുകളുടെ എണ്ണം. 2023-ല്‍ ഇന്ത്യയില്‍ 26% ടിബി കേസുക ളുണ്ട്, ഇന്തോനേഷ്യ (10%), ചൈന (6.8%), ഫിലിപ്പീന്‍സ് (6.8%), പാകിസ്ഥാന് (6.3%) എന്നിങ്ങനെയാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍.
പുതിയ കേസുകളില്‍ 55% പുരുഷന്മാരും 33% സ്ത്രീകളും 12% കുട്ടികളും കൗമാരക്കാരുമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ടി ബി ബാധിച്ച് മരണപ്പെട്ടവരുടെ ആഗോള എണ്ണം 2022-ല്‍ 1.32 ദശലക്ഷത്തില്‍ നിന്ന് 2023-ല്‍ 1.25 ദശലക്ഷമായി കുറഞ്ഞി രുന്നു. എന്നാല്‍ ടിബി ബാധിച്ചവരുടെ എണ്ണം 10.8 ദശലക്ഷമായി ഉയര്‍ന്നു. ലാകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ടിബിയുടെ തുടര്‍ച്ചയായ എണ്ണത്തില്‍ വര്‍ധനവുണ്ടായതില്‍ രോക്ഷം പ്രകടിപ്പിച്ചു.
ടിബി ഇപ്പോഴും നിരവധി ആളുകളെ കൊല്ലുകയും രോഗികളാക്കുകയും ചെയ്യുന്നു എന്നത് വലിയ പോരായ്മാണ്. അത് തടയാനും കണ്ടെത്താനും ചികിത്സിക്കാനും ഉള്ള ചികിത്സകള്‍ നമ്മുക്കുണ്ടെന്നും അത് ഫലപ്രദമായി ഉപയോഗിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നു.