National

‘അത്ഭുത ശക്തി’ തെളിയിക്കാന്‍ നാലാം നിലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

കോയമ്പത്തൂര്‍: മഹാ അത്ഭുത ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് പഠിക്കുന്ന കോളജിന്റെ നാലാം നിലയില്‍ നിന്നും ചാടിയ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. കോയമ്പത്തൂരിലെ മൈലേരിപാളയത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ പ്രഭുവിനാണ് പരിക്കേറ്റത്. പ്രഭുവിന്റെ കാലുകള്‍ക്കും കൈകള്‍ക്കും പൊട്ടലുണ്ട്. തലയ്ക്ക് പരിക്കുണ്ട്.

നിലവില്‍ പ്രഭു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈറോഡ് ജില്ലയിലെ പെരുന്തുരയ്ക്കടുത്ത് മേക്കൂരില്‍ താമസിക്കുന്ന എ. പ്രഭു (20) മൂന്നാം വര്‍ഷ ബി.ടെക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റ സയന്‍സ് വിദ്യാര്‍ത്ഥിയാണ്. തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെ ഹോസ്റ്റലില്‍ താമസിക്കുന്നവരുമായി സംസാരിക്കുന്നതിനിടെയാണ് ഇയാള്‍ നാലാം നിലയില്‍ നിന്ന് ചാടിയത്. ചെട്ടിപ്പാളയം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തിലാണ് തനിക്ക് അതിശക്തമായ ശക്തിയുണ്ടെന്ന് പ്രഭു വിശ്വസിച്ചിരുന്നുവെന്നും ഇത് ഹോസ്റ്റല്‍ അന്തേവാസികളുമായി പങ്കുവെച്ചുവെന്നും അറിഞ്ഞത്. കൂട്ടുകാരെ വിശ്വസിപ്പിക്കാനായിട്ടാണ് യുവാവ് ഈ സാഹസികത കാട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *