CinemaNews

വേറൊരു സ്ഥലവും കിട്ടിയില്ലേ ? നടി സ്വാസികയ്ക്ക് സൈബർ ആക്രമണം

മലയാളത്തിലെ മിന്നും യുവതാരമാണ് നടി സ്വാസിക. മലയാളിയാണെങ്കിലും തമിഴിലാണ് സ്വാസിക തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് മലയാളം സീരിയലുകളിലൂടെയെത്തി താരം മിനിസ്ക്രീൻ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. അടുത്തിടെയാണ് നടി വിവാഹിതയായത്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും താരം സമൂഹ മാധ്യമങ്ങൾ വഴി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ മാലിദ്വീപിൽ അവധി ആഘോഷിക്കുകയാണ് സ്വാസിക. എന്നാൽ താരത്തിന്റെ അവധി ആഘോഷത്തിനെതിരെ നിരവധിപേരാണ് രംഗത്തെത്തുന്നത്. നടി അവധിക്കാലം ആഘോഷിക്കാൻ മാലിദ്വീപ് തിരഞ്ഞെടുത്തതാണ്‌ ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇന്ത്യ – മാലിദ്വീപ് പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടിയാണ് വിമർശനം.

ഇന്ത്യ ഔട്ട് എന്ന മുദ്രാവാക്യവുമായാണ് മാലിദ്വീപ് സർക്കാർ രൂപീകരിച്ചത് എന്ന് നിങ്ങൾക്ക് അറിയാമോ ? ഇന്ത്യയെ വേണ്ടെന്ന് പറയുന്ന ഒരു സർക്കാരുള്ള സ്ഥലത്ത് എന്തിന് പോവണമെന്നും ചിലർ ചോദിക്കുന്നു. നിങ്ങൾക്ക് വേറെ ടൂറിസ്റ്റ് സ്‌പോട്ടും കിട്ടിയില്ലേ എന്നും കമന്റുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *