ശ്രീറാം വെങ്കിട്ടരാമൻ്റെ ചികിത്സക്ക് പണം അനുവദിച്ചു; ഏത് ചികിത്സക്കാണ് പോയതെന്ന് വ്യക്തമാക്കാതെയാണ് ഉത്തരവ്

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന് ചികിത്സക്ക് ചെലവായ തുക അനുവദിച്ചു. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ആണ് ശ്രീറാം ചികിൽസ തേടിയത്. 2 ദിവസത്തെ ചികിത്സക്ക് ചെലവായ 47,963 രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് മെയ് 22 ന് ശ്രീറാം കത്ത് നൽകിയിരുന്നു.

ഫെബ്രുവരി 3 നും മാർച്ച് 2 നും ആണ് ശ്രീറാം ചികിത്സ തേടിയത്. 46, 568 രൂപയാണ് ശ്രീറാമിന് അനുവദിച്ചത്. പണം അനുവദിച്ച ഉത്തരവിൽ ഏത് അസുഖത്തിനാണ് ചികിത്സ തേടിയതെന്ന് വ്യക്തമാക്കിയിട്ടില്ല.

ധനകാര്യ വകുപ്പിലെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി തസ്തികയിൽ ആണ് ശ്രീറാം വെങ്കിട്ടരാമൻ നിലവിൽ ജോലി ചെയ്യുന്നത്. ബാലഗോപാലിനെ ധനകാര്യ കാര്യങ്ങളിൽ ഉപദേശിക്കുകയാണ് ശ്രീറാം എന്നർത്ഥം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments