CinemaNews

മക്കളെ സാക്ഷിയാക്കി മിനിസ്ക്രീൻ താരങ്ങളായ ദിവ്യ ശ്രീധരും ക്രിസ് വേണുഗോപാലും വിവാഹിതരായി

മിനിസ്ക്രീൻ താരങ്ങളായ ദിവ്യ ശ്രീധരും ക്രിസ് വേണുഗോപാലും വിവാഹിതരായി. ഗുരുവായൂർ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. നേരത്തെ വിവാഹിതയായ ദിവ്യ രണ്ട് മക്കളോടൊപ്പമാണ് വിവാഹത്തിന് എത്തിയത്.

“ക്രിസിന്റെ കസിൻ വഴി വന്ന ആലോചനയാണ്. ആദ്യം ഏട്ടനെ കാണുമ്പോൾ ഒരു ഭയം ആയിരുന്നു. എന്നാൽ പിന്നെ സംസാരിച്ചു. അങ്ങനെ ഒരിക്കൽ എന്നെ പ്രൊപ്പോസ് ചെയ്തു. ഏട്ടൻ തമാശ ആണോ പറയുന്നത് എന്നായിരുന്നു ഞാൻ ചോദിച്ചത്. കാരണം ഏട്ടൻ ഏതു നിലയിൽ നിൽക്കുന്ന ആളാണെന്ന് എനിക്കറിയാം. എന്നാൽ ആള് സീരിയസാണെന്ന് മനസിലായി. അപ്പോൾ മോളോട് ചോദിക്കണം എന്നാണ് പറഞ്ഞതെന്നും” ദിവ്യ പറയുന്നു.

മക്കൾ എന്റെ കൂടെ വേണം. അവരെയും അക്സെപ്റ്റ് ചെയ്യുന്നൊരു ബന്ധമാണെന്ന് ഉറപ്പായ ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ ഞാൻ എത്തിയത്. ആദ്യ വിവാഹം പരാജയമായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹം ആയിരുന്നില്ല. ഒളിച്ചോട്ടം ആയിരുന്നു. എന്നാൽ ഇത് മക്കളുടെ ഇഷ്ടം നോക്കി അവരും കംഫർട്ട് ആണെന്ന് ഉറപ്പായ ശേഷമാണ് വിവാഹത്തിനെക്കുറിച്ച് തീരുമാനിച്ചത്. അവർക്ക് ഒരു അച്ഛനെ കിട്ടി. കുഞ്ഞുങ്ങൾക്ക് അച്ഛന്റെ സ്നേഹം ഏട്ടൻ നൽകുന്നുണ്ടെന്നും ദിവ്യ പറയുന്നു.

നിരവധി സീരിയലുകളിലും സിനിമകളിലും ക്രിസ് വേണുഗോപാൽ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിൽ വില്ലത്തിയായതും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. പത്തരമാറ്റ് എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *