“സംഘി ചാൻസിലർ നോട്ട് വെൽക്കം ഹിയർ” ; വീണ്ടും ​ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം

കൽപ്പറ്റ : വീണ്ടും ​ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം. കാലാവധി കഴിഞ്ഞ ഡോ. മോഹനൻ കുന്നുമ്മലിനെ വൈസ് ചാൻസലർ ആയി വീണ്ടും നിയമിച്ചതിനെതിരെയാണ് പ്രതിഷേധം.

സർവകലാശാലാ ഗസ്റ്റ് ഹൗസിൽ ഗവർണർ വൈസ് ചാൻസിലർമാരുടെ യോഗത്തിന് എത്തുന്ന ​ഗവർണർക്കെതിരെ പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്ഐ നിലപാട്. അതേ സമയം കഴിഞ്ഞ ദിവസം ഈ പ്രതിഷേധത്തിന് മുന്നോടിയായി ക്യാമ്പസിൽ എസ്എഫ്ഐ പ്രവർത്തകർ അണിനിരന്നിരുന്നു.

സംഘി ചാൻസിലർ നോട്ട് വെൽക്കം ഹിയർ എന്ന് ബാറർ കാണിച്ചാണ് എസ്എഫ്ഐ ക്യാമ്പസിൽ പ്രതിഷേധം ഉയർത്തിയത്. ആദ്യം ഉയർത്തിയ ബാനർ പൊലീസ് അഴിച്ച് മാറ്റിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ എസ്എഫ്ഐ പുതിയ ബാനർ ക്യാമ്പസിൽ കെട്ടി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments