അയോധ്യ; ദീപാവലി ആഘോഷിക്കുമ്പോള്‍ വീടുകളും ക്ഷേത്ര പരിസരങ്ങളും അലങ്കരിക്കാന്‍ ചൈനീസ് അലങ്കാര വസ്തുക്കള്‍ ഉപയോഗം ഒഴിവാക്കണെമെന്ന് ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് നിര്‍ദ്ദേശിച്ചു.ജനുവരിയില്‍ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് ശേഷമുള്ള ആദ്യത്തെ ദീപാവലിയാണിത്. പ്രാദേശിക കരകൗശലത്തെ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രാദേശിക കര കൗശലത്തൊഴിലാളികളെയും, പ്രാദേശിക കലാകാരന്മാരെയും, പരിസ്ഥിതി സൗഹൃദമായ പ്രാദേശിക സാമഗ്രിക ളെയും പ്രോത്സാഹിപ്പിക്കാനാണ് ഇത്തരമൊരു മാര്‍ഗം സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ അത്തരം വസ്തുക്കള്‍ ആരെങ്കിലും ഉപയോഗിച്ചാല്‍ തടയാന്‍ ശ്രമിക്കില്ലായെന്നും ട്രസ്റ്റ് വ്യക്തമാക്കി.