
പി. പി ദിവ്യയ്ക്ക് വൈദ്യ പരിശോധന
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പിപി ദിവ്യയെ പോലീസില്‍ കീഴടങ്ങി മണിക്കൂറുകള്‍ക്കകം വൈദ്യ പരിശോധന. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കാണ് ദിവ്യയെ കൊണ്ടുപോയത്. പൊലീസിന് മുന്നില്‍ കീഴടങ്ങിയ ദിവ്യ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മണിക്കൂറുകള്‍ കഴിഞ്ഞാണ് ദിവ്യയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം ദിവ്യയെ കോടതിയില്‍ ഹാജരാക്കും. നാളെ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കുമെന്ന് സൂചനയുണ്ട്.
കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ സ്ഥലത്ത് നിന്നാണ് കീഴടങ്ങിയത്. പോലീസ് ഇക്കാര്യത്തില്‍ അതീവ രഹസ്യം കാത്തു സൂക്ഷിച്ചിരുന്നു. ദിവ്യ മുന്‍പ് തന്നെ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അത് കോടതി തള്ളിയപ്പോഴാണ് ഇനി കീഴടങ്ങലല്ലാതെ തരമില്ലെന്ന് മനസിലാക്കി പി.പി ദിവ്യ പോലീസിന് പിടികൊടുക്കയായിരുന്നു. അതേസമയം മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതില്‍ സന്തോഷമുണ്ടെന്ന് നവീന്റെ കുടുംബം വ്യക്തമാക്കുകയും ചെയ്തു.