ഹൈദരാബാദ്: മകന് മരിച്ചതറിയാതെ കാഴ്ച്ച കുറവുള്ള വൃദ്ധ ദമ്പതികള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാല് ദിവസ ത്തോളം. ഹൈദരാബാദിലെ ഒരു കോളനിയിലാണ് ഈ ദയനീയമായ വാര്‍ത്ത നടന്നത്. 30 വയസുള്ള മകനൊപ്പമായിരുന്നു അറുപത് വയസിന് മുകളില്‍ പ്രായമുള്ള കാഴ്ച്ച വൈകല്യമുള്ള ദമ്പതികള്‍ കഴിഞ്ഞിരുന്നത്. മകനായിരുന്നു ഇവര്‍ക്ക് ഭക്ഷണവും മറ്റും നല്‍കിയിരുന്നത്.
വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ സംഭവം പോലീസില്‍ അറിയിക്കുകയും തുടര്‍ന്നുള്ള അന്വേഷണത്തിലുമാണ് ഈ വിവരം പുറത്തറിയുന്നത്. ഭക്ഷണം കഴിക്കാതെ അവശനിലയിലായിരുന്നു ദമ്പതികള്‍. അയല്‍വാസികളും ഇവരുടെ വീട്ടില്‍ നിന്ന് ശബ്ദമൊന്നും കേട്ടിരുന്നില്ലായെന്ന് പോലീസിനോട് വെളിപ്പെടുത്തി. പോലീസെത്തി ഇരുവര്‍ക്കും ഭക്ഷണവും വെള്ളവുമെല്ലാം നല്‍കുകയും മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു.