ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് എഐഎഡിഎംകെ. സര്‍ക്കാര്‍ ജീവന ക്കാര്‍ക്ക് ബാധകമായ വസ്ത്രധാരണ രീതി ഉദയനിധി സ്റ്റാലിനും ഉള്ളതാണെന്ന് എഐഎഡിഎംകെ കൂട്ടിച്ചേര്‍ത്തു. എഐഎഡി എംകെയുടെ ലീഗല്‍ സെല്‍ സെക്രട്ടറിയും തമിഴ്നാട് മുന്‍ എംഎല്‍എയുമായ എസ് ഇമ്പദുരൈയാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവ് (GO) അനുസരിച്ച്, പുരുഷ ജീവനക്കാര്‍ തമിഴ് സംസ്‌കാരത്തിനോ മറ്റ് പരമ്പരാഗത ഇന്ത്യന്‍ വസ്ത്രത്തിനോ അനുസൃതമായി ഔപചാരിക പാന്റുകളോ മുണ്ടോ അതിനൊപ്പം വെള്ള ഷര്‍ട്ടുകള്‍ ധരിക്കേണ്ടതാണ്. വനിതാ ജീവനക്കാര്‍ നിര്‍ബന്ധമായും സാരിയോ സല്‍വാര്‍ സ്യൂട്ടോ ധരിക്കണം.
ഡിഎംകെ പതാകയും പാര്‍ട്ടിയുടെ ഉദയസൂര്യന്‍ ചിഹ്നവും പ്രദര്‍ശിപ്പിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച ഉദയനിധി സ്റ്റാലിന്‍ ഔദ്യോഗിക പരിപാടികളില്‍ ധരിച്ചിരുന്നതിനെയും ഇമ്പദുരൈ വിമര്‍ശിച്ചു. ഉപമുഖ്യമന്ത്രിയുടെ അനൗപചാരിക വസ്ത്രധാരണം തമിഴ്നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ഔദ്യോഗിക പരിപാടികളില്‍ ടീ-ഷര്‍ട്ട്, ജീന്‍സ്, അനൗപചാരിക പാദരക്ഷകള്‍ തുടങ്ങിയ കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഔപചാരിക വസ്ത്രധാരണ രീതി ലംഘിക്കുന്നതാണെന്നും അദ്ദേഹം വാദിച്ചു.ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഉദയനിധി സര്‍ക്കാര്‍ യോഗങ്ങളിലോ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുമ്പോഴോ പാര്‍ട്ടി ചിഹ്നം ധരിക്കരുതെന്നും ഇത് പരോക്ഷമായി വോട്ട് അഭ്യര്‍ത്ഥനയായി കണക്കാക്കാമെന്നും ഇത് നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.