ന്യൂഡല്‍ഹി: ജനസംഖ്യാ കണക്കെടുപ്പ് 2025ല്‍ ആരംഭിക്കും. 2026-ഓടെ സെന്‍സെസ് പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോ ടെയാണ് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകുന്നത്. 2021-ല്‍ സെന്‍സസ് ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും രാജ്യത്ത് കോവിഡ്-19 ന്‍രെ രണ്ടാം തരംഗം പൊട്ടിപ്പുറപ്പെട്ടതിനാല്‍ അത് നടത്താനായില്ല.
അവസാന കണക്കെടുപ്പ് 2011ലായിരുന്നു. പിന്നീട് ഇന്ത്യയില്‍ സെന്‍സെസ് സര്‍വ്വേ നടന്നിട്ടില്ല. ജനസംഖ്യാ വളര്‍ച്ച, വികസന സൂചികകള്‍, ദീര്‍ഘകാല ആസൂത്രണത്തിനും ഫലപ്രദമായ ഭരണത്തിനും ആവശ്യമായ മറ്റ് ഘടകങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ഈ സെന്‍സസ് ഗുണപ്പെടുമെന്നാണ് കരുതുന്നത്. സെന്‍സെസ് 2026ല്‍ തന്നെ പൂര്‍ത്തീകരിക്കാന്‍ വിവിധ സംഘങ്ങളില്‍ നിന്ന് ജനങ്ങളെ അണിനിരത്താനുള്ള പദ്ധതിക്കായി സര്‍ക്കാര്‍ ഒരുങ്ങുകയാണ്. 1881 മുതല്‍ ഓരോ 10 വര്‍ഷം കൂടുമ്പോഴും ഇന്ത്യ സെന്‍സസ് നടത്തുന്നത് ശ്രദ്ധേയമാണ്.
2011-ലെ അവസാന സെന്‍സസ് പ്രകാരം 121.1 കോടിയായിരുന്നു ഇന്ത്യയുടെ ജനസംഖ്യ. ഈ ദശാബ്ദത്തിലെ സെന്‍സസിന്റെ ആദ്യ ഘട്ടം 2020 ഏപ്രില്‍ 1-ന് ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കൊവിഡ് എല്ലാം തകിടം മറിച്ചു. 2011 മുതല്‍ ഇപ്പോള്‍ വരെ, 142 കോടിയിലധികം ജനസംഖ്യയുള്ള (1,425,775,850) ഇന്ത്യ ആദ്യമായി ചൈനയെ മറികടക്കുകയും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയിരുന്നുവെന്നും 2023 ഏപ്രിലിലെ റിപ്പോര്‍ട്ടില്‍ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരുന്നു.