CinemaNewsSocial Media

ജാസ്മിന് കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ് ഗബ്രി ! പറയുന്നത് ആരാണെന്നോ ?

ബിഗ് ബോസിൽ വെച്ച് സഹമത്സരാർത്ഥികൾ തമ്മിൽ സൗഹൃദം ഉണ്ടാകുന്നതൊക്കെ സാധാരണമാണ്. ചിലർ വളരെ പെട്ടെന്ന് അടുക്കും. ചിലർ സമയമെടുക്കും. എന്നാൽ ഈ സൗഹൃദങ്ങളിൽ പലതും അധികനാൾ തുടർന്ന് പോകാറില്ലെന്നതാണ് സത്യം. ഷോ കഴിയുമ്പോൾ തന്നെ ചില സൗഹൃദങ്ങൾ അടിച്ച് പിരിയാറുമുണ്ട്. എന്നാൽ ഈ പതിവിനൊരു അപവാദമാണ് ജാസ്മിൻ-ഗബ്രി ബന്ധം. ബിഗ് ബോസ് മലയാളം സീസണ്‍ 6 യില്‍ ഷോയ്ക്ക് അകത്തും പുറത്തും ഏറ്റവും കൂടുതല്‍ ചർച്ച വിഷയമായ കോംമ്പോയായിരുന്നു ജാസ്മിന്‍ – ഗബ്രി. വിമർശനങ്ങള്‍ ഉന്നയിക്കുന്നവർക്ക് പോലും ഇവരുടെ കണ്ടന്റുകള്‍ കാണാനായിരുന്നു താല്‍പര്യം.

അതുകൊണ്ട് തന്നെ എപ്പിസോഡിലായാലും ലൈവിലായും ഇരുവർക്കും സ്ക്രീൻ പ്രസൻസ് ലഭിക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് മലയാളം സീസൺ 6 ൽ വളരെ പെട്ടെന്നായിരുന്നു ഇരുവരും അടുത്തത്. ഇരുവരുടെയും ബന്ധത്തിനെതിരെ ഹൗസിലും പുറത്തും കടുത്ത വിമർശനമായിരുന്നു ഉയർന്നത്. എന്തിനേറെ പറയുന്നു നിശ്ചയിച്ച് ഉറപ്പിച്ച ജാസ്മിന്റെ വിവാഹം പോലും ഈ സൗഹൃദത്തെ ചൊല്ലി ഒഴിഞ്ഞു. എന്നാൽ ഇതൊന്നും ജാസ്മിനെയോ ഗബ്രിയേയോ ബാധിച്ചില്ല. വിമർശിച്ചവരുടേയും പരിഹസിച്ചവരുടേയും വായടപ്പിച്ച് കൊണ്ട് ഇരുവരും ഇപ്പോഴും സൗഹൃദം തുടരുകയാണ്. ഇപ്പോൾ ജാസ്മിന്റെ പിറന്നാൾ ആഘോഷത്തിനിടെ ജാസ്മിനെക്കുറിച്ച് സിജോ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ബിഗ് ബോസിന് അകത്ത് വെച്ച് ഇരുവരും തമ്മിൽ പലപ്പോഴും വഴക്ക് ഉണ്ടായിരുന്നുവെങ്കിലും പുറത്ത് എത്തിയപ്പോൾ നല്ല സൗഹൃദമാണ് സൂക്ഷിക്കുന്നത്. ഗബ്രിയാണ് ജാസ്മിന്റെ പിറന്നാളിനായി എല്ലാ ഒരുക്കങ്ങളും നടത്തിയത്. ഗബ്രിയാണ് തന്നെ വിളിച്ച് പിറന്നാൾ ആഘോഷത്തെക്കുറിച്ച് പറഞ്ഞതെന്നാണ് സിജോ പറയുന്നത്. ​ഗബ്രിയെ പോലൊരു ഫ്രണ്ട് ജാസ്മിന് കിട്ടിയ ​ഗിഫ്റ്റാണെന്നും സിജോ പറയുന്നു. ഈ സീസണ് ഒരുപാട് പ്രത്യേകതകൾ ഉണ്ടെങ്കിലും ഏറ്റവും വലിയ പ്രത്യേകതയാണ് ജാസ്മിന് ഗബ്രിയെ കിട്ടിയത്. ഗബ്രിയാണെങ്കിലും ജാസ്മിൻ ആണെങ്കിലും അത്രയും പ്രിയപ്പെട്ട ആൾക്കാരാണ്.

നൂറ് ദിവസം ഒരുമിച്ച് ഉണ്ടായിരുന്നുവെന്ന് പറയുന്നതിൽ കാര്യമില്ലെന്നും അവർക്കിടയിൽ ഫ്രണ്ട്ഷിപ്പ് കീപ്പ് ചെയ്ത് പോവുക എന്നതിലാണ് കാര്യമെന്നും സിജോ പറയുന്നു. ഫ്രണ്ട്ഷിപ്പ് കീപ്പ് ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്ന ആളാണ് ജാസ്മിൻ. അതിനകത്ത് വെച്ച് ഞാനും ജാസ്മിനും സൗഹൃദമായിട്ട് മുന്നോട്ട് പോയിട്ടുണ്ട്, വഴക്കിട്ട് മുന്നോട്ട് പോയിട്ടുണ്ട്, പക്ഷേ പുറത്തിറങ്ങി കഴിഞ്ഞ നിമിഷം മുതൽ കൃത്യമായി അറിയാം അതൊരു ഗെയിമാണെന്ന്. അതെപ്പോഴും കീപ്പ് ചെയ്ത് പോകുന്ന ആളാണ് ജാസ്മിൻ. അതേസമയം, ജാസ്മിന് കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റാണ് ഗബ്രി. ഗബ്രിയെ പോലെ ഇത്രയും നല്ലൊരു ഫ്രണ്ടിനെ കിട്ടി. ഈ സീസണ് ഒരുപാട് പ്രത്യേകതകൾ ഉണ്ടെങ്കിലും ഏറ്റവും വലിയ പ്രത്യേകതയാണ് ജാസ്മിന് ഗബ്രിയെ കിട്ടിയത്. ഗബ്രിയെ അഭിനന്ദിച്ചാണ് സിജോ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *