CinemaNews

“ഷൂട്ടിങ് സെറ്റുകൾ സുരക്ഷിതമല്ലെന്ന് ഒരിക്കലും തോന്നിയിട്ടില്ല” : നിത്യ മേനൻ

നിരവധി നടിമാരാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ മേഖലയിൽ തങ്ങൾ നേരിട്ട മോശം അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയത്. എന്നാൽ ഷൂട്ടിങ് സെറ്റുകള്‍ സുരക്ഷിതമല്ലെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നാണ് നടി നിത്യ മേനൻ പറയുന്നത്.

“ഷൂട്ടിങ് സെറ്റുകള്‍ സുരക്ഷിതമല്ലെന്ന് തോന്നിയിട്ടില്ല. ആരും നിങ്ങളെ ആക്രമിക്കാന്‍ പോകുന്നില്ല. ചുറ്റും ഒരുപാട് ആളുകളുള്ളതിനാല്‍ ഷൂട്ടിങ് സെറ്റ് സുരക്ഷിതമാണ്. ഞാന്‍ അഭിനയമേഖലയിലേക്ക് കടന്നുവരുന്ന സമയത്ത് സ്ത്രീകളുടെ സാന്നിധ്യം കുറവായിരുന്നു. സ്ത്രീയായി ഒരു ഹെയര്‍ഡ്രസ്സര്‍ മാത്രമേ സാധാരണ ഉണ്ടാകാറുള്ളൂ. എന്നാല്‍ ഇന്ന് സെറ്റുകളില്‍ കൂടുതല്‍ സ്ത്രീകളെ കാണുന്നത് സന്തോഷകരമാണെന്നും നിത്യ മേനൻ പറയുന്നു”.

ആളുകളെ ലിംഗം, മതം എന്നിവയുടെ പേരില്‍ വേര്‍തിരിക്കുന്നത് കാണേണ്ടി വരികയെന്നത് പ്രയാസകരമാണ്. എനിക്ക് ഇത്തരത്തില്‍ വേര്‍തിരിച്ചുകാണാന്‍ സാധിക്കില്ല. മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ ഇത്തരത്തില്‍ പെരുമാറരുതെന്നും അത് ശരിയല്ലെന്നും പറയാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *