ഡല്‍ഹി: പശ്ചിമ ബംഗാളില്‍ 2026ല്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ആദ്യം ചെയ്യുന്നത് അനധികൃത കുടിയേറ്റക്കാരെ തടയുന്ന പ്രവര്‍ത്തിയായിരിക്കുമെന്ന് അമിത് ഷാ. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ബംഗാളില്‍ എത്തുന്നത് വളരെ കൂടുതലാണ്.
കുടിയേറ്റക്കാരെ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചാല്‍ മാത്രമേ പശ്ചിമ ബംഗാളില്‍ സമാധാനം പുലര്‍ത്തനാവൂ എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ പെട്രാപോള്‍ ലാന്‍ഡ് പോര്‍ട്ടില്‍ പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന്റെയും കാര്‍ഗോ ഗേറ്റിന്റെയും ഉദ്ഘാടനത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം
ഇക്കാര്യം വ്യക്തമാക്കിയത്. മമതാ ബാനര്‍ജി സര്‍ക്കാരിനെ അമിത് ഷാ കുറ്റപ്പെടുത്തുകയും ചെയ്തു.