KeralaNews

തിരുവനന്തപുരത്ത് ജലവിതരണം തടസപ്പെടും

തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലായി നവംബർ 2 , 3 തീയതികളിൽ ജലവിതരണം തടസപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി. വഴുതക്കാട് ആകാശവാണി റോഡിൽ, സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ ജോലികൾ നടക്കുന്നത്തിന്റെ ഭാഗമായി ജലവിതരണം തടസമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. നവംബർ 2 ന് രാവിലെ 8 ന് ആരംഭിച്ച് നവംബർ 3 ന് രാവിലെ 8 വരെയാണ് തടസമുണ്ടാകുക.

പാളയം, സ്റ്റാച്യു, എംജി റോഡ്, സെക്രട്ടേറിയറ്റ്, പുളിമൂട്, എകെജി സെന്റററിനു സമീപപ്രദേശങ്ങൾ, പിഎംജി, ലോ കോളേജ്, കുന്നുകുഴി, വെള്ളയമ്പലം, ആൽത്തറ, സിഎസ്എം നഗർ പ്രദേശങ്ങൾ, വഴുതക്കാട് , കോട്ടൺഹിൽ, ഡിപിഐ ജംഗ്ഷന്റെ സമീപപ്രദേശങ്ങൾ, ഇടപ്പഴിഞ്ഞി, കെ അനിരുദ്ധൻ റോഡ്, ജഗതി, തൈക്കാട്, മേട്ടുക്കട, വലിയശാല എന്നിടങ്ങളിൽ പൂർണമായി വെള്ളം തടസപ്പെടും . ഇതിനുപുറമെ, ജനറൽ ഹോസ്പിറ്റൽ, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറകുളം , കുമാരപുരം, അണമുഖം, കണ്ണമ്മൂല, എന്നീ സ്ഥലങ്ങളിൽ ഭാഗികമായി ജലവിതരണം തടസ്സപ്പെടുന്നതാണ്. ഇതേ തുടർന്ന് ഉപഭോക്താക്കൾ തക്കതായ മുൻകരുതലുകൾ എടുക്കേണ്ടതാണ് വാട്ടർ അതോറിറ്റി അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x