തിരുവനന്തപുരം : ക്ഷാമബത്ത അനുവദിക്കുമ്പോൾ അർഹതപ്പെട്ട കുടിശിക നിഷേധിക്കുന്നത് ഇത് രണ്ടാം തവണ. 2021 ജനുവരിയിൽ ലഭിക്കേണ്ട 2 ശതമാനം ക്ഷാമബത്ത 2024 ൽ ബാലഗോപാൽ പ്രഖ്യാപിച്ചപ്പോൾ 39 മാസത്തെ കുടിശിക നിഷേധിച്ചിരുന്നു. ഇന്നലെ പുറത്തിറക്കിയ 2021 ജൂലൈ മുതൽ ലഭിക്കേണ്ട 3 ശതമാനം ക്ഷാമബത്ത ഉത്തരവിലും 39 മാസത്തെ കുടിശിക നിഷേധിച്ചിരിക്കുകയാണ്.
ഉപതെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച 3 ശതമാനം ക്ഷാമബത്തക്ക് കുടിശിക അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാർ. എന്നാൽ ഉത്തരവ് ഇറങ്ങിയപ്പോൾ കുടിശികയും ആവിയായി. 2021 ലെ ക്ഷാമബത്ത ക്ക് കുടിശിക ഇല്ലാതാക്കിയ ബാലഗോപാലിൻ്റെ നടപടിക്കെതിരെ പ്രതിപക്ഷ സർവീസ് സംഘടനകൾ നാളെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
2021 ലെ 5 ശതമാനം ക്ഷാമബത്തയും അനുവദിച്ചപ്പോൾ 78 മാസത്തെ കുടിശികയാണ് ജീവനക്കാർക്ക് നഷ്ടപ്പെട്ടത്. 45540 മുതൽ 278190 രൂപ വരെയാണ് 78 മാസത്തെ കുടിശിക നഷ്ടപ്പെട്ടത് മൂലം ജീവനക്കാർക്ക് നഷ്ടം. മുൻകാലങ്ങളിൽ കുടിശിക പി.എഫിൽ ലയിപ്പിക്കുന്നതാണ് പതിവ്. അതുകൊണ്ട് തന്നെ പി.എഫ് പലിശയും ഇതിൻമേൽ ജീവനക്കാർക്ക് ലഭിക്കുമായിരുന്നു.
78 മാസത്തെ കുടിശിക നഷ്ടം അറിയാം: തസ്തിക, 78 മാസത്തെ കുടിശിക എന്നീ ക്രമത്തിൽ
തസ്തിക | ക്ഷാമബത്ത 78 മാസത്തെ കുടിശിക |
ലാസ്റ്റ് ഗ്രേഡ് സർവൻ്റ്സ് | 45540 |
ക്ലാർക്ക് | 52470 |
സിവില്‍ പോലീസ് ഓഫീസർ | 61578 |
സ്റ്റാഫ് നഴ്സ് | 77814 |
ഹൈ സ്കൂള്‍ ടീച്ചർ | 90288 |
പോലീസ് എസ്.ഐ | 109296 |
സെക്ഷൻ ഓഫീസർ | 111870 |
എച്ച് എസ് എസ് ടി | 117414 |
അണ്ടർ സെക്രട്ടറി | 126126 |
എക്സിക്യൂട്ടീവ് എൻജിനീയർ | 168300 |
സിവില്‍ സർജൻ | 189288 |
ഡെപ്യൂട്ടി സെക്രട്ടറി | 213444 |
ജോയിൻ്റ് സെക്രട്ടറി | 244926 |
അഡീഷണല്‍ സെക്രട്ടറി | 278190 |