ചെന്നൈ : ഇളയ ദളപതി വിജയ്‌യുടെ രാഷ്ട്രീയ ജീവിതത്തിന് ആശംസകളർപ്പിച്ച് നടൻ സൂര്യ. തന്റെ ചിത്രം കങ്കുവയുടെ ഓഡിയോ ലൗഞ്ചിന്റെ ഭാഗമായി സംസാരിക്കുന്നതിനിടെയാണ് താരം ആശംസകൾ അറിയിച്ചത്. തന്റെ സുഹൃത്ത് പുതിയ വഴിയിലൂടെ പുതിയ യാത്ര ആരംഭിക്കുകയാണെന്നും അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെ എന്ന് സൂര്യ ആശംസിച്ചു.
വിജയ്‌യെ കുറിച്ച് പറഞ്ഞ വാക്കുകൾ വളരെയധികം ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇതിനോടകം സൂര്യയുടെ പ്രസംഗത്തിലെ ഈ ഭാഗം സമൂഹമാധ്യമത്തിൽ വൈറലായി മാറി. ഇന്ന് വൈകുന്നേരമാണ് വിജയ്‌യുടെ പാർട്ടിയുടെ ആദ്യ പൊതുസമ്മേളനം നടക്കുന്നത്. തമിഴ്‌നാട് വിഴുപ്പുറത്തിലെ 85 ഏക്കർ മൈതാനത്തിലാണ് പൊതുസമ്മേളനം നടക്കുക.