സിനിമ കോൺക്ലേവ് ജനുവരിയിൽ ; നയം രൂപീകരിക്കാൻ പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചു

തിരുവനന്തപുരം : സിനിമ കോൺക്ലേവ് ജനുവരിയിൽ , നയം രൂപീകരിക്കാൻ പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചു. സംസ്ഥാനത്തിന്റെ സിനിമാ നയം രൂപീകരിക്കുന്നതിന് വേണ്ടി കേരള സർക്കാർ KSFDC ചെയർമാന്റെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ചുരുങ്ങിയത് 30 വർഷമെങ്കിലും തികച്ചും പ്രസക്തമായി നിലനിൽക്കേണ്ടതായുള്ള സമിതി എന്ന രീതിയിലാണ് ഇത് രൂപീകരിച്ചിരിക്കുന്നത്.

ജനുവരിയിൽ നടക്കാൻ പോകുന്ന ഫിലിം കോൺ​ക്ലേവിൽ സമിതിയുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾക്കൊരുങ്ങുകയാണ് സർക്കാർ. നിലവിൽ പ്രസ്തുത സമിതി സിനിമാ മേഖലയുമായി ബന്ധപ്പെട്ട 50 ഓളം സംഘടനകളുടെ ഭാഗമായ 400ലധികം വ്യക്തികളുമായി ചർച്ച നടത്തി വരുകയാണ് എന്നാണ്. ഇതിന് പുറമേ സംസ്കാരികം, ടൂറിസം ലേബർ, ആഭ്യന്തരം, നിയമം തുടങ്ങി വകുപ്പുകളും , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ തുടങ്ങിയ സ്ഥാപനങ്ങളുമായും ചർച്ച നടത്തുന്നുണ്ട്.

ഇതോടൊപ്പം സിനിമാ ആസ്വാദകരായ പൊതുജനങ്ങളിൽ നിന്ന് നയ രൂപികരിണത്തിന് ​ഗുണകരമായ നിർദ്ദേശങ്ങൾ ക്ഷണിച്ചിരിക്കുകയാണ് സർക്കാർ. KSFDC ചലചിത്രകലാഭവൻ, വഴുതക്കാട്, തിരുവനന്തപുരം ,695014 എന്ന വിലാസത്തിലേക്കോ അതല്ലെങ്കിൽ keralafilimpolicy@gmail.com എന്ന ഇമെയിലിലേക്കോ നിർദേശങ്ങൾ അറിയിക്കാവുന്നതാണ് എന്ന് അറിയിക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments