
അസിഡിറ്റിയെ അകറ്റാനുള്ള നുറുങ്ങു വിദ്യകള്‍
അസിഡിറ്റി ഇന്ന് മിക്കവര്‍ക്കുമുള്ള ഒരു പ്രശ്‌നമാണ്. അസിഡിറ്റിയെ ചെറുക്കാന്‍ പല സിറപ്പുകളും ഇന്ന് മാര്‍ക്കറ്റിലുണ്ട്. അത് കഴിച്ചാല്‍ താല്‍ക്കാലിക ശമനമുണ്ടെങ്കിലും പോയ അസിഡിറ്റി വീണ്ടും വരികയും അത് പലവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യും. അസിഡിറ്റിയെ മറികടക്കാന്‍ ചില ആയൂര്‍വേദ നുറുങ്ങുകള്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്നതാണ്. ഛര്‍ദ്ദി, വയറുവേദന, നെഞ്ചെരിച്ചില്‍,മലബന്ധം തുടങ്ങി നിരവദി ആരോഗ്യ പ്രശ്‌നങ്ങള്‍ അസിഡിറ്റിയുള്ളവര്‍ക്ക് വരാറുണ്ട്. വറുത്തതോ പൊരിച്ചതോ ആയ ഇഷ്ടമുള്ള ഭക്ഷണം പോലും കഴിക്കാന്‍ ഇത് മൂലം പലര്‍ക്കും കഴിയാറില്ല. അസിഡിറ്റി പ്രശ്നത്തെ മറികടക്കാന്‍ ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തേണ്ടത് അത്യാവിശ്യമാണ്. ശരിയായ സമയത്ത് ഭക്ഷണം കഴിക്കുക, ഭക്ഷണം നന്നായി ചവയ്ക്കുക, ഭക്ഷണം കഴിഞ്ഞ് അരമണിക്കൂറെങ്കിലും നിവര്‍ന്നുനില്‍ക്കുക എന്നിവയെല്ലാം അസിഡിറ്റിയെ ഒരു പരിധി വരെ ചെറുക്കാം.
അയമോദകം
അയമോദകം അസിഡിറ്റിയെ ചെറുക്കാന്‍ വളരെ നല്ലതാണ്.
പെരും ജീരകം
പെരും ജീരകം ദഹനത്തെ നന്നായി സഹായിക്കുന്നു. കുട്ടികള്‍ക്ക് വയറുവേദന വന്നാല്‍ പെരുംജീരക വെള്ളം കുടിക്കാം.
പാലും തൈരും
പാലും അസിഡിറ്റിയെ ചെറുക്കുന്ന ഒന്നാണ്. പാല്‍ ഒരു സ്വാഭാവിക ആന്റാസിഡാണ്. കാല്‍സ്യം ലവണങ്ങളാല്‍ സമ്പന്നമായ ഇത് ആസിഡിനെ നിര്‍വീര്യമാക്കുന്നു. അസിഡിറ്റി നിയന്ത്രിക്കാനുള്ള മറ്റൊരു വഴിയാണ് തൈര്. തൈര്് നല്ല ബാക്ടീരിയകള്‍ ഉണ്ടാക്കുന്നു. ഇത് ആരോഗ്യകരമായ കുടലിനും മികച്ച ദഹനത്തിനും പ്രദാനം ചെയ്യുന്ന പ്രകൃതിദത്ത പ്രോബയോട്ടിക് കൂടിയാണ്.
തേന്‍
തേന്‍ചെറുചൂടുള്ള വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
മല്ലി
മറ്റൊന്ന് മല്ലിയാണ്. ഇലയായും ഉണങ്ങിയ വിത്തായും മല്ലി ഉപയോഗിക്കാം. പച്ച മല്ലിയിലയുടെ 10 മില്ലി ജ്യൂസ് മതിയാകും. ഇത് വെള്ളത്തിലോ മോരിലോ ചേര്‍ക്കാം . ഉണക്കിയ മല്ലിയില പൊടി പാചകത്തില്‍ ചേര്‍ക്കുകയോ ചെയ്യാം. ഓക്കാനം, ഛര്‍ദ്ദി എന്നിവ നിയന്ത്രിക്കുന്നതിനൊപ്പം അസിഡിറ്റിയുടെ ഒരു സാധാരണ ലക്ഷണമായ വയറുവേദന കുറയ്ക്കാന്‍ സഹായിക്കുന്നതിന് മല്ലിയില ബന്ധപ്പെട്ടിരിക്കുന്നു.
പഴങ്ങള്‍
സിട്രസ് പഴങ്ങള്‍ ഉള്‍പ്പെടെ എല്ലാ പഴങ്ങളും ആസിഡുകള്‍ നിര്‍വീര്യമാക്കുന്നു. ദഹനവും ആരോഗ്യവും മെച്ചപ്പെടുത്തുന്ന നാരുകളും അവര്‍ ചേര്‍ക്കുന്നു. ദിവസവും രണ്ട് ഫ്രഷ് ഫ്രൂട്ട്‌സ് കഴിക്കുന്നത് അസിഡിറ്റി നിയന്ത്രിക്കാനുള്ള നല്ലൊരു തന്ത്രമാണ്. പഴങ്ങള്‍ ഒരു നല്ല ലഘുഭക്ഷണമാണ്.